നാടൻ മത്തി മുളകിട്ടത്, രുചിയിൽ ഒന്നാമൻ
Mail This Article
×
മത്സ്യവിഭവങ്ങളിൽ ഏറ്റവും രുചിയുള്ള ഒന്നാണ് മത്തിക്കറി, പല തരത്തിൽ കറി വയ്ക്കാം. നാടൻ രുചിയിൽ മുളകിട്ട മത്തിക്കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ:
- മത്തി -1/2 കിലോഗ്രാം
- ചെറിയ ഉള്ളി - 8 എണ്ണം
- തക്കാളി -1 വലുത്
- ഇഞ്ചി -ചെറിയ ഒരു കഷണം
- വെളുത്തുള്ളി -ഒരു ചെറിയ കഷണം
- പച്ചമുളക് - 4 എണ്ണം
- പച്ച മാങ്ങാ - 1 എണ്ണം
- മുളകുപൊടി -11/2 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി -1/2 ടേബിൾ സ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- കറിവേപ്പില - ആവശ്യത്തിന്
- വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും മുളകുപൊടിയും,മഞ്ഞൾപ്പൊടിയും തക്കാളിയും ഗ്രൈൻഡറിൽ നന്നായി അരച്ചെടുക്കുക.
ശേഷം മൺചട്ടിയിൽ പച്ചമാങ്ങായും പച്ചമുളകും ഇട്ട് അതിലേക്ക് ഈ മിശ്രിതം ഒഴിച്ച് കൊടുക്കുക. നന്നായി തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കിയ മീനും ഉപ്പും കറിവേപ്പിലയും ചേർക്കാം. വെന്തശേഷം പച്ച വെളിച്ചെണ്ണ ഒഴിച്ച് തീ ഓഫ് ചെയ്യുക. കുറച്ചു നേരം മൂടി വച്ചതിനു ശേഷം ഉപയോഗിക്കുക .നല്ല നാടൻ മത്തി മുളകിട്ടത് റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.