നല്ല രുചിയുള്ള പനീർ ബിരിയാണി
Mail This Article
×
വെജിറ്റേറിയൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വളരെ എളുപ്പത്തിൽ തയാറാക്കാം ഈ പനീർ ബിരിയാണി.
ചേരുവകൾ
- പനീർ -200 ഗ്രാം
- മുളകുപൊടി - 1 ടേബിൾസ്പൂൺ
- തന്തൂരി മസാല - 1 ടേബിൾസ്പൂൺ
- തൈര് - 1/2 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
മസാല തയാറാക്കാൻ
- സവാള - 1 എണ്ണം വലുത്
- തക്കാളി - 1 ചെറുത്
- ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ
- കറുകപട്ട - 1 ചെറിയ കഷ്ണം
- ഗ്രാമ്പു - 2 എണ്ണം
- ഏലക്കായ - 1 എണ്ണം
- നെയ്യ് - 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- ജീരകപ്പൊടി - 1/2 ടീസ്പൂൺ
- ചാട്ട് മസാല - 1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
ചോറ് തയാറാക്കാൻ
- ബസ്മതി അരി - 1 കപ്പ്
- വെള്ളം - 5 കപ്പ്
- ഓയിൽ - 1 ടേബിൾസ്പൂൺ
- കറുവാപട്ട - 1 ചെറിയ കഷണം
- ഏലക്കായ - 1 എണ്ണം
- ഗ്രാമ്പു - 3 എണ്ണം
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്നവിധം
ആദ്യം തന്നെ പനീറിൽ മസാല പുരട്ടിവയ്ക്കണം, ശേഷം ചോറ് വേവിക്കണം. ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് അതിൽ കറുകപട്ട, ഏലക്കായ, ഗ്രാമ്പു, സവാള എന്നിവ വഴറ്റണം. മസാല പൊടികൾ ചേർത്തതിന് ശേഷം തക്കാളി ചേർത്ത് നന്നായി വഴറ്റാം. ഇത് മസാല പുരട്ടിവച്ച പനീർ ചേർക്കാം. മല്ലിയിലയും പുതിനയിലയും ചേർക്കാം. മസാലയുടെ മുകളിൽ വേവിച്ചുവച്ച ചോറു ഇട്ട് കൊടുക്കാം. ഒടുവിൽ നെയ് ചേർത്ത് മൂടി ദം ചെയ്തെടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.