നെയ്യിൽ മൊരിച്ചെടുത്ത ബ്രഡ് കൊണ്ട് രുചികരമായ കറി
Mail This Article
ബ്രഡ് കറി, സദ്യയിലെ ഒരു വിഭവമാണെങ്കിലും കിടിലൻ സ്നാക്കായും ഇത് കഴിക്കാം.
ചേരുവകൾ
- ബ്രഡ് - 4 എണ്ണം
- നെയ്യ് - 3 ടേബിൾസ്പൂൺ
- കശുവണ്ടി - 6-7 എണ്ണം
- തേങ്ങാക്കൊത്ത് - 2 ടേബിൾസ്പൂൺ
- ഉണക്ക മുന്തിരി - 1 ടേബിൾസ്പൂൺ
- നാളികേരം - 1/2 കപ്പ്
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- മല്ലിപ്പൊടി - 1/2 ടീസ്പൂൺ
- ഗരം മസാല - 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
- ഉള്ളി - 1 എണ്ണം
- വെളുത്തുള്ളി - 1 ടീസ്പൂൺ
- ഇഞ്ചി - 3/4 ടീസ്പൂൺ
- പച്ചമുളക് - 1 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം - 1 1/2 ടേബിൾസ്പൂൺ
- കറിവേപ്പില
തയാറാക്കുന്ന വിധം :
രണ്ട് ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി ബ്രഡ് കഷണങ്ങളാക്കി മുറിച്ചെടുത്തത് വറുത്ത് മാറ്റി വയ്ക്കുക. അതേ പാനിൽ 1 ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി കശുവണ്ടി, തേങ്ങാക്കൊത്ത്, ഉണക്കമുന്തിരി ഇവ വറുത്ത് മാറ്റി വയ്ക്കുക. ചിരകിയ തേങ്ങാ ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ വറക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ മിക്സിയിൽ കറക്കിയെടുത്ത് മാറ്റി വയ്ക്കുക.
പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റിയെടുക്കുക. ഇതിലേക്ക് വറുത്ത തേങ്ങ, കശുവണ്ടി, തേങ്ങാക്കൊത്ത്, ഉണക്കമുന്തിരി, 1 ടേബിൾസ്പൂൺ വെള്ളം എന്നിവ ചേർത്ത് യോജിപ്പിക്കുക. ശേഷം വറുത്ത ബ്രഡ് കഷണങ്ങൾ ഇട്ട് നന്നായി യോജിപ്പിക്കാം. ആവശ്യമെങ്കിൽ അൽപം വെള്ളം കൂടി തളിച്ച് കൊടുക്കുക (വെള്ളം കൂടരുത്). തീ ഓഫ് ചെയ്ത് കറിവേപ്പിലയും ഇട്ട് വിളമ്പാം.