ADVERTISEMENT

യീസ്റ്റും മുട്ടയും ചേർക്കാതെ വെറും മൂന്ന് ചേരുവ കൊണ്ട് വളരെ പെട്ടെന്ന് മിനി ഡോനട്ട് ഉണ്ടാക്കാം. വീട്ടിലുള്ള ചേരുവകൾ മാത്രം മതി ഇത് തയാറാക്കാൻ.

ചേരുവകൾ 

  • മൈദ  – 1 കപ്പ് (250 മില്ലി ലിറ്റർ) 
  • ബേക്കിങ്  പൗഡർ – 1/2 ടേബിൾസ്പൂൺ 
  • പുളി കുറഞ്ഞ തൈര് – 1/3 കപ്പ്

തയാറാക്കുന്ന വിധം 

മൈദ ബേക്കിങ് പൗഡറും തൈരും ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക. ഇത് അര മണിക്കൂർ നേരം ഒരു പ്ലാസ്റ്റിക് കവറിൽ  അടച്ചു വയ്ക്കുക. മൈദ തൂവിയ പലകയിൽ  കാൽ ഇഞ്ച് കനത്തിൽ പരത്തിയെടുക്കുക. 

ചെറിയ ഒരു മൂടി വെച്ച് ഡോനട്ടിന്റെ  ഷേപ്പിൽ  മുറിക്കുക. ഓയിൽ ചൂടാകുമ്പോൾ ചെറിയ തീയിൽ ഗോൾഡൻ ബ്രൗൺ കളർ ആകുന്നതു വരെ ഫ്രൈ ചെയ്യുക.

ഇത് ഷുഗർ ഗ്ലെയ്സിൽ മുക്കിയോ ചോക്ലേറ്റ് ഒഴിച്ചോ കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com