കറുമുറെ കൊറിക്കാൻ രസികൻ രുചിയിൽ റാഗി നെയ്യപ്പം
Mail This Article
×
റാഗി മാവുകൊണ്ട് രസികൻ രുചിയിൽ നെയ്യപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- റാഗി മാവ് -1/2 കപ്പ്
- ഗോതമ്പു മാവ് -1/3 കപ്പ്
- അരിപ്പൊടി - 2 ടേബിൾസ്പൂൺ
- റവ - 2 ടേബിൾസ്പൂൺ
- ശർക്കര ഉടച്ചത് - 1/2 കപ്പ്
- വെള്ളം -1/2 കപ്പ്
- ഏലയ്ക്ക പൊടിച്ചത് -1/2 ടീസ്പൂൺ
- ബേക്കിങ് സോഡാ - ഒരു നുള്ള് (ആവശ്യമെങ്കിൽ)
- തേങ്ങാക്കൊത്ത് - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ശർക്കര വെള്ളം ചേർത്ത് ചൂടാക്കി ഉരുക്കി എടുക്കുക.
റാഗി മാവും ഗോതമ്പു മാവും മിക്സിയിൽ എടുക്കുക, ഇതിലേക്ക് ഉരുക്കിയ ശർക്കര അരിപ്പയിലൂടെ അരിച്ചു ചേർക്കുക. മിക്സിയിൽ അടിക്കുക . ഈ മിശ്രിതം ഒരു ബൗളിലേക്കു എടുത്തു അതിലേക്കു അരിപ്പൊടി, റവ, ബേക്കിങ് സോഡാ, തേങ്ങാക്കൊത്ത്, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേർത്ത് കട്ടിയുള്ള മാവ് തയാറാക്കുക. അര മണിക്കൂർ വയ്ക്കുക. ബേക്കിങ് സോഡ ചേർക്കുന്നില്ലെങ്കിൽ ഒരു മണിക്കൂർ വയ്ക്കണം.
ശേഷം ചീന ചട്ടിയിൽ എണ്ണ ചൂടാക്കുക. അതിലേക്കു ഓരോ തവി മാവ് ഒഴിച്ച് ഗോൾഡൻ ബ്രൗൺ ആകും വരെ തിരിച്ചും മറിച്ചും ഇട്ടു ഓരോന്നായ് ഫ്രൈ ചെയ്തു കോരുക. നല്ല സ്വാദിഷ്ടമായ റാഗി നെയ്യപ്പം തയാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.