ADVERTISEMENT

നാടൻ ചേമ്പ് കൊണ്ട് തേങ്ങ അരച്ചൊരു കറി വച്ചാൽ ചോറിന് കൂട്ടാൻ വേറൊന്നും വേണ്ടിവരില്ല.

ചേരുവകൾ

  • ചേമ്പ് - 300 ഗ്രാം
  • മുളകുപൊടി - 1/4 ടീസ്പൂൺ
  • തേങ്ങാ - 1 കപ്പ്
  • ജീരകം - 3/4 ടീസ്പൂൺ 
  • ഉണക്കമുളകിന്റെ അരി  - 3/4 ടീസ്പൂൺ 
  • വെള്ളിത്തുള്ളി - 2 അല്ലി
  • കറിവേപ്പില - ആവശ്യത്തിന്
  • താളിക്കാൻ – കടുക്, തേങ്ങാ, ഉള്ളി , കറിവേപ്പില, ഉണക്കമുളക്.  

തയാറാക്കുന്ന വിധം

  • ചേമ്പ് വെള്ളമൊഴിച്ചു മുളകുപൊടിയും കറിവേപ്പിലയും ഉപ്പും ചേർത്ത് മയമാകുന്നതുവരെ വേവിക്കുക. അതിൽ കുറച്ചെടുത്തു പൊടിച്ചു ചേമ്പിന്റെ കൂടെ ചേർക്കുക. 
  • ഗ്രൈൻഡറിൽ തേങ്ങയും ഉണക്കമുളകിന്റെ അരിയും ജീരകവും വെളുത്തുള്ളിയും കുറച്ചു വെള്ളം ചേർത്ത് മയത്തിൽ അരച്ച് ചേമ്പിന്റെ കൂടെ ചേർക്കുക. ഇതിൽ ഒരു കപ്പ് വെള്ളം ചേർത്ത്  കലക്കി തിള വരുമ്പോൾ തീ ഓഫ് ചെയ്യുക.
  • വേറൊരു പാനിൽ എണ്ണ ഒഴിച്ചു കടുകും തേങ്ങയും ഉള്ളിയും കറിവേപ്പിലയും ഉണക്കമുളകും മൂപ്പിച്ചു കറിയിൽ ചേർക്കുക 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com