ADVERTISEMENT

കേക്ക് ഇഷ്ടപ്പെട്ടാത്തവർ ആയി ആരും തന്നെ കാണില്ല; അതിപ്പോ ഏത് പ്രായത്തിൽ ഉള്ളവർ ആയാലും ശരി. ഇതിനോടകം തന്നെ ഒരുപാട് വ്യത്യസ്തമായ കേക്കുകൾ  പരീക്ഷിച്ചു കഴിഞ്ഞു. അതിൽ നിന്നും തികച്ചും വ്യത്യസ്തമായ രുചിയിലാണ് ഈ മാവാ കേക്ക് തയാറാക്കിയിരിക്കുന്നത്.  വെജിറ്റേറിയനായ ആളുകൾ സാധാരണ കേക്ക് കഴിക്കാൻ അല്പമൊന്നു മടിക്കും. കേക്കുകളിൽ മുട്ട ചേർക്കുന്നത് കൊണ്ടാണ് അവർ കഴിക്കാത്തത്. എന്നാൽ നമ്മുടെ മാവാ കേക്ക് ആർക്കും കഴിക്കാം. ഇതിൽ മുട്ട ഉപയോഗിക്കുന്നതേയില്ല. ഇതിലെ ചേരുവകൾ എല്ലാം തന്നെ  നമ്മുടെ വീട്ടിൽ ഉള്ളതോ പെട്ടന്ന് വാങ്ങാൻ പറ്റുന്നതോ തന്നെ, അതുകൊണ്ട് ഉണ്ടാക്കാനും എളുപ്പം ആണ്. പിന്നെ ഈ കേക്ക് ഉണ്ടാക്കാൻ ഓവനും വേണ്ട വെറും പാൻ മതി. നമ്മുടെ നാലു മണി ചായയ്ക്കൊപ്പം വിളമ്പാൻ പറ്റുന്ന നല്ലൊരു വിഭവം കൂടി ആണ് ഈ മാവ കേക്ക്. 

 

ചേരുവകൾ

  • ബട്ടർ - 1/2 കപ്പ് +1 ടീസ്പൂൺ
  • പാൽ - 1/4 + 3/4 കപ്പ്‌
  • പാൽപ്പൊടി - 1/2 കപ്പ്‌
  • മൈദ - 1 1/2 കപ്പ്‌
  • തൈര് - 1/4 കപ്പ്‌
  • ബേക്കിങ്  പൗഡർ - 1 ടീസ്പൂൺ
  • ബേക്കിങ്  സോഡാ - 1/2 ടീസ്പൂൺ
  • പൊടിച്ച പഞ്ചസാര - 1/2 കപ്പ്‌
  • ഏലയ്ക്കാ  പൊടിച്ചത് - 1/4 ടീസ്പൂൺ
  • ബദാം
  • പിസ്ത

 

തയാറാക്കുന്ന വിധം

ആദ്യം പാൻ വെച്ച് 1 ടീസ്പൂൺ ബട്ടർ ഇട്ട് ഉരുകിയതിന് ശേഷം 1/4 കപ്പ്‌ പാൽ ഒഴിക്കുക. അതിലേക്ക് പാൽ പൊടി ചേർത്ത് ഇളക്കി മാവ തയാറാക്കണം. 

ഒരു ബൗളിലേക്ക് 1/2 കപ്പ്‌ ബട്ടറും പഞ്ചസാരയും കൂടി നന്നായിട്ട് മിക്സ്‌ ചെയ്യണം. അതിന് ശേഷം ഒരു അരിപ്പ വെച്ച് അതിലേക്ക് മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡാ ചേർത്ത് അരിച്ചു ബട്ടർ പഞ്ചസാര മിക്സിലേക്ക് ഇട്ട് ഇളക്കി യോജിപ്പിക്കണം. തുടർന്ന് തൈര് ചേർത്ത് ഇളക്കിയ ശേഷം കുറേശ്ശേ പാലും  ചേർത്ത് ഇളക്കണം. അത് കഴിഞ്ഞ് തയാറാക്കി വെച്ചിരിക്കുന്ന മാവയും  ഏലയ്ക്ക പൊടിച്ചതും കൂടി ചേർത്ത് ഇളക്കി കേക്ക് ടിന്നിലേക്ക് ഒഴിക്കുക. അതിന്റെ മുകളിൽ സ്ലൈസ് ചെയ്ത ബദാമും  പിസ്തയും  വിതറുക. 180 ഡിഗ്രിയിൽ ഓവനിൽ 45 മിനിറ്റ് ബേക്ക്  ചെയ്യാം അല്ലെങ്കിൽ നോൺസ്റ്റിക്ക് പാൻ 5 മിനിറ്റ് പ്രീഹീറ്റു  ചെയ്ത് അതിൽ വെച്ച് 45-55 മിനിറ്റ് മീഡിയം ഫ്ലെമിൽ  ബേക്ക്  ചെയ്ത് എടുക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com