കൊതിപ്പിക്കുന്ന രുചിയിൽ നെയ്പ്പായസം
Mail This Article
×
ഉത്സവദിനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പായസം. ഈ നവരാത്രി ദിവസങ്ങളിൽ രുചി ഏറെയുള്ള നെയ്പ്പായസം തയാറാക്കിയാലോ.
ചേരുവകൾ
- ഉണക്കലരി -അര കപ്പ്
- ശർക്കര -300 ഗ്രാം
- നെയ്യ് -5 ടേബിൾസ്പൂൺ
- തേങ്ങ ചിരകിയത് -മുക്കാൽ കപ്പ്
- ഏലയ്ക്ക ചതച്ചത്- 5
തയാറാക്കുന്ന വിധം
- ഉണക്കലരി നന്നായി കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
- ശർക്കര ഒരു ഗ്ലാസ് വെള്ളം ചേർത്ത് പാനിയാക്കി അരിച്ചെടുക്കുക .
- ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ 3 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കുതിർത്തുവച്ച അരി ചെറിയ തീയിൽ നന്നായി വറുക്കുക.
- ഇതിലേക്ക് മൂന്നു കപ്പ് തിളച്ച വെള്ളവും ഏലയ്ക്ക ചതച്ചതും ചേർത്ത് അടച്ചു വെച്ച് ചെറിയ തീയിൽ വേവിക്കുക.
- അരി വെന്ത് ഉടയുന്നത് വരെ വേവിച്ചെടുക്കണം . വെള്ളം ആവശ്യമുണ്ടെങ്കിൽ ഇടക്ക് ചേർത്തുകൊടുക്കാം.
- നന്നായി വെന്ത അരിയിലേക്ക് ശർക്കര പാനിയും ഒരു സ്പൂൺ നെയ്യും ചേർത്ത് നന്നായി വരട്ടി എടുക്കണം.
- അരിയും ശർക്കരയും കൂടി നന്നായി യോജിച്ചു വരുമ്പോൾ തേങ്ങ ചിരകിയത് ചേർക്കാം.
- എല്ലാംകൂടി യോജിച്ച് പായസം കുറുകി തുടങ്ങുമ്പോൾ ഒരു സ്പൂൺ നെയ്യ് കൂടി ഒഴിച്ച് കൊടുത്ത് തീ ഓഫ് ചെയ്യാം.
- രുചികരമായ നെയ്പായസം തയ്യാർ.
- നല്ല ചൂടോടെ അല്പം തെറ്റിപ്പൂവും തുളസിയിലയും വിതറി വാഴയിലകൊണ്ട് അടച്ചു അൽപനേരം വെച്ചാൽ പായസത്തിന് രുചിയേറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.