ADVERTISEMENT

രണ്ട് വ്യത്യസ്ത നിവേദ്യങ്ങൾ പരിചയപ്പെടുത്തുകയാണ് ലേഖാ എം ജി ശ്രീകുമാർ. കടും പായസവും എണ്ണ കത്തിരിക്കരുചിയും തയാറാക്കുന്ന വിധമാണ് വിഡിയോയിലൂടെ കാണിക്കുന്നത്. ദേവീ പ്രതിക്കായുള്ള കടും പായസവും ഷിർദ്ദിയിലെ സായി ബാബയുടെ സമാധി ദിനത്തിൽ സ്പെഷൽ വിഭവമായ എണ്ണ കത്തിരിക്ക രുചിയും പരിചയപ്പെടാം.

         

1) കടും പായസത്തിന് ആവശ്യമായ ചേരുവകൾ:

  • ഉണക്കലരി                 - 1 ഗ്ലാസ്സ് (നേരത്തെ വേവിച്ചു വച്ചത്)
  • ശുദ്ധമായ നെയ്യ്           - ആവശ്യത്തിന് 
  • അണ്ടിപ്പരിപ്പ് 
  • ഉണക്ക മുന്തിരി
  • ശർക്കര  (കറുത്തത്)        - 1 കിലോ

തയാറാക്കുന്ന വിധം

  • അടുപ്പിൽ ഉരുളി വച്ച് ചൂടാകുമ്പോഴേക്കും അതിലേക്ക് ശർക്കര പാനിയാക്കിയത് ഒഴിക്കുക. നന്നായി ചൂടായ ശർക്കരപ്പാനിയിലേക്ക് നേരത്തേ വേവിച്ചു വച്ച ഉണക്കലരി ഇട്ട് പറ്റുന്നത് വരെ ഇളക്കിക്കൊടുക്കുക.  
  • വെന്തുവരുന്ന  ഉണക്കലരിയിലേക്ക് ആവശ്യത്തിന് നെയ് ചേര്‍ത്ത് കൊടുത്ത് ഇളക്കുക. നന്നായി വറ്റി വരുന്നതിനായി പത്തു മിനിറ്റു വെയ്റ്റ് ചെയ്യുക.
  • വറ്റി വന്ന കടുംപായസ്സത്തിലേക്ക് ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും മൂപ്പിച്ച് ചേർക്കാം . ഇവ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടു മാറുമ്പോൾ കഴിക്കാം.                        

2)  എണ്ണ കത്തിരിക്ക                            

ചേരുവകൾ

1. നല്ലെണ്ണ - ആവശ്യത്തിന്
2. പുളി
3. വെളുത്തുള്ളി - 1 കിലോ
4. ഉപ്പ് - ആവശ്യത്തിന്
5. കത്തിരിക്ക -1 കിലോ
6. കറിവേപ്പില
7.മല്ലിപ്പൊടി (വറുത്ത് പൊടിച്ചത്)
8.മുളകുപൊടി (വറുത്ത് പൊടിച്ചത്)
9. ശർക്കര

 തയാറാക്കുന്ന വിധം

1. കത്തിരിക്ക നേരത്തേ ഇടത്തരം കഷണങ്ങളാക്കി മുറിച്ച് അല്പം ഉപ്പ് ചേര്‍ത്ത് വെള്ളത്തിൽ ഇട്ടു മാറ്റി വയ്ക്കുക.

2. പാൻ ചൂടാക്കി നല്ലെണ്ണ ഒഴിക്കുക,  അതിലേക്ക് കറിവേപ്പില ഇട്ടു കൊടുക്കാം. 

3. അതിനുശേഷം വെളുത്തുള്ളി ചേര്‍ക്കുക. കത്തിരിക്ക എത്ര അളവിൽ എടുത്തിരിക്കുന്നോ അതേ അളവിൽ തന്നെ വെളുത്തുള്ളിയും എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം . ഇവ ചെറുതായി മൂത്തു വരുന്നത് വറെ വഴറ്റുക. 

4. അതിലേക്ക് നേരത്തേ നുറുക്കി മാറ്റി വച്ചിരിക്കുന്ന കത്തിരിക്ക ചേർത്ത് നന്നായി  ഇളിക്കി കൊടുക്കുക. മൂത്ത് വന്ന കത്തിരിക്കയിലേക്ക്  പുളി വെള്ളം  ചേര്‍ക്കാം.

5. ഇവ നന്നായി വെന്തു വന്നതിനു ശേഷം അതിലേക്ക്  മുളകുപൊടിയും  മല്ലിപ്പൊടിയും ചേർത്ത് യോജിപ്പിക്കുക. കുറച്ച് ശർക്കര കൂടി ചേർത്ത് കൊടുക്കാം . ആവശ്യമെങ്കിൽ കുറച്ച് കറിവേപ്പില കൂടി ഇട്ട് വേവാകുമ്പോൾ വാങ്ങി മറ്റൊരു പ്ലേറ്റിലേക്ക് മാറ്റാം . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com