പെട്ടെന്ന് തയാറാക്കി ചൂടോടെ കഴിക്കാൻ ഗീ റൈസ്
Mail This Article
വളരെ എളുപ്പത്തില്‍ അതീവ രുചികരമായ ഗീ റൈസ് തയറാക്കാം.
ചേരുവകൾ
- ബസ്മതി റൈസ് - 2 കപ്പ്
- നെയ്യ് - 3 ടേബിള്‍ സ്പൂണ്‍
- സവാള - ഒന്നര എണ്ണം
- കാരറ്റ് - ഒരെണ്ണം
തയാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പത്ത് വച്ച് ഒരു സ്പൂണ്‍ നെയ്യും ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ഇട്ടു വറുത്തു കോരുക. തുടര്‍ന്ന് ഇതിലേക്ക് ഒരു സവാള തീരെ ചെറുതായി നീളത്തില്‍ അരിഞ്ഞത് ഇട്ടു വറുത്തെടുക്കണം. ഇതേരീതിയില്‍ കാരറ്റും ചെറുതായി അരിഞ്ഞിട്ടു വറുത്ത് കോരുക.
തുടര്‍ന്ന് പ്രഷർ കുക്കര്‍ അടുപ്പത്തു വച്ച് രണ്ട് സ്പൂണ്‍ നെയ്യ് ഒഴിച്ചു ചൂടാക്കുക. അതിലേക്ക് കറുവാപട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ ഇട്ട് ചൂടായി വരുമ്പോള്‍ അര സവാള അരിഞ്ഞിട്ടതു ചേര്‍ത്തു വഴറ്റുക. വഴന്നു കഴിയുമ്പോള്‍ അതിലേക്ക് അരമണിക്കൂര്‍ കുതിര്‍ത്ത് കോരിവച്ച ബസുമതി റൈസ് ചേര്‍ത്ത് രണ്ട് മിനിട്ട് ഫ്രൈ ചെയ്യുക. ഇതിലേക്ക് തിളപ്പിച്ച മൂന്നരകപ്പ് വെള്ളം, ആവശ്യത്തിന് ഉപ്പ്, ഒരു സ്പൂണ്‍ നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് ലോ ഫ്‌ളെയിമില്‍ ഒരു വിസില്‍ വരുന്നതു വരെ അടച്ചുവച്ച് വേവിക്കുക. തുടര്‍ന്ന് കുക്കര്‍ തുറന്ന് വറുത്ത് വച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, കിസ്മിസ്, സവാള, കാരറ്റ് എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് ചെറുതീയില്‍ അടച്ച് രണ്ടുമിനിട്ട് വയ്ക്കുക. ശേഷം ചൂടോടെ ഗീ റൈസ് വിളമ്പാം.