ഒരു മിനിറ്റു മതി ചായക്കപ്പിൽ ബട്ടർ കുക്കി ഉണ്ടാക്കാം...
Mail This Article
×
കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മഗ് കുക്കി, നമുക്ക് ഒരു മിനിറ്റുകൊണ്ട് തയാറാക്കി എടുക്കാം.
ചേരുവകൾ:
- മൈദ – നാല് ടേബിൾ സ്പൂൺ
- പഞ്ചസാര – ഒന്നര ടേബിൾസ്പൂൺ
- ബേക്കിങ് പൗഡർ – കാൽ ടീസ്പൂൺ
- പാൽ – 4 ടേബിൾസ്പൂൺ
- പീനട്ട്ബട്ടർ – മൂന്ന് ടേബിൾസ്പൂൺ.
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരു കപ്പിൽ ഇട്ട് നന്നായി ഇളക്കുക. അതിനു മുകളിലായി ഒരു ടേബിൾസ്പൂൺ ചോക്ലേറ്റ് ചിപ്സ് കൂടി വിതറിയതിനുശേഷം 45 മുതൽ 50 സെക്കൻഡ് വരെ മൈക്രോവേവ് ചെയ്ത് എടുക്കുക. ചൂടുള്ള സ്വാദിഷ്ടമായ പീനട്ട് ബട്ടർ കുക്കി തയാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.