ആവിയിൽ വേവിച്ച മോമോസിനൊപ്പം സെഷ്വാൻ സോസും
Mail This Article
അടിപൊളി രുചിയിൽ മോമോസ്, ഒപ്പം കൂട്ടാൻ അതീവ രുചികരമായ സെഷ്വാൻ സോസും.
മാവ് തയാറാക്കാൻ
• മൈദ - 2 കപ്പ്
• സൺഫ്ലവർ ഓയിൽ - 1 ടേബിൾസ്പൂൺ
• ഉപ്പ് - പാകത്തിന്
ഫില്ലിംഗ്
• ചിക്കൻ (ബോൺ ലെസ്സ്) - 300 ഗ്രാം
• സവാള - 1
• കുരുമുളകുപൊടി - 1 ടീസ്പൂൺ
• സോയാ സോസ് - 1 ടീസ്പൂൺ
• സൺഫ്ലവർ ഓയിൽ - 1 ടീസ്പൂൺ
• ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
മൈദയും ഉപ്പും എണ്ണയും കൂടെ മിക്സ് ചെയ്ത് വെള്ളമൊഴിച്ച് ചപ്പാത്തി പരുവത്തിൽ കുഴച്ച് വയ്ക്കുക.
അരച്ചെടുത്ത ചിക്കനിലേക്ക് ചെറുതായ അരിഞ്ഞ സവാളയും കുരുമുളകുപൊടിയും സോയാ സോസും സൺഫ്ലവർ ഓയിലും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക.
മാവ് ഉരുളകളാക്കി പരത്തി ഉള്ളിൽ ഫില്ലിംഗ് വച്ച് ഒട്ടിച്ചെടുക്കുക.
സ്റ്റീമറിൽ 20-25 മിനിട്ട് വേവിച്ചെടുക്കുക.
സെഷ്വാൻ ചട്ണി
• വറ്റൽ മുളക് -15 എണ്ണം
• വെളുത്തുള്ളി - 2 ടേബിൾ സ്പൂൺ
• ഇഞ്ചി - 1 ടീസ്പൂൺ
• സോയാ സോസ് - 1 ടീസ്പൂൺ
• വിനാഗിരി - 1 ടീസ്പൂൺ
• പഞ്ചസാര -1 ടീസ്പൂൺ
• ടോമാറ്റോ കെച്ചപ്പ് - 1 ടീസ്പൂൺ
• സൺഫ്ലവർ ഓയിൽ - 2 ടേബിൾ സ്പൂൺ
• ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
- വറ്റൽ മുളക് വെള്ളത്തിൽ ഇട്ട് മയമാകുന്നതു വരെ തിളപ്പിച്ചെടുക്കുക.
- തണുക്കുമ്പോൾ മിക്സിയിൽ അരച്ചെടുക്കുക.
- സൺഫ്ലവർ ഓയിൽ ചൂടാക്കി ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് പച്ചമണം മാറുമ്പോൾ, അരച്ചെടുത്ത മുളക് ചേർത്ത് കൊടുക്കുക
- സോയ സോസും പഞ്ചസാരയും വിനാഗിരിയും ഉപ്പും ചേർത്ത് തീ ഓഫ് ചെയ്ത് കഴിയുമ്പോൾ ടൊമാറ്റോ സോസ് കൂടെ ചേർക്കുക.
- ആവശ്യത്തിനുള്ള സോസ് ചൂടാക്കി വേവിച്ച മോമോസ് ചേർങ്ങ് ഇളക്കി സോസ് നല്ലപോലെ കുറുകുമ്പോൾ തീ ഓഫ് ചെയ്യാം.