മധുരം നിറഞ്ഞ റവ കേസരി
Mail This Article
അര കപ്പ് റവ കൊണ്ട് രുചികരമായ റവ കേസരി തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
- റവ - 1/2 കപ്പ്
- പഞ്ചസാര - മുക്കാൽ കപ്പ്
- നെയ്യ് - 4 ടേബിൾസ്പൂൺ
- കശുവണ്ടി - 5 എണ്ണം
- ഉണക്ക മുന്തിരി - 1 ടേബിൾസ്പൂൺ
- ഏലക്കപ്പൊടി - 1/4 ടീസ്പൂൺ
- ഓറഞ്ച് കളർ - ഒരു നുള്ള്
- വെള്ളം - 1 കപ്പ്
തയാറാക്കുന്ന വിധം
●ഒരു പാനിൽ രണ്ട് ടേബിൾസ്പൂൺ നെയ്യൊഴിച്ച് കശുവണ്ടി , മുന്തിരിങ്ങ വറുത്ത് മാറ്റി വയ്ക്കുക , അതേ പാനിൽ റവ ചേർത്ത് ചെറിയ ഗോൾഡൻ കളർ ആകുന്നത് വരെ വറുത്തെടുക്കാം.
● വേറൊരു പാനിൽ ഒരു കപ്പ് വെള്ളം, ഒരു നുള്ള് ഓറഞ്ച് കളർ ചേർത്ത് വെള്ളം നന്നായി തിളപ്പിക്കുക . തിളച്ച വെള്ളത്തിലേക്ക് വറുത്ത റവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. റവ നന്നായി വെന്ത് വെള്ളം വറ്റുന്നത് വരെ ഇളക്കി കൊടുക്കുക.
●വെള്ളം വറ്റിയതിന് ശേഷം പഞ്ചസാര ചേർത്ത് ഇളക്കി യോജിപ്പിക്കുക . പഞ്ചസാര അലിഞ്ഞ് റവയിൽ പിടിക്കുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക.
●ശേഷം രണ്ട് ടേബിൾസ്പൂൺ നെയ്യും വറുത്ത കശുവണ്ടി, മുന്തിരിങ്ങ, ഏലക്കാപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക . സ്വാദിഷ്ടമായ റവ കേസരി റെഡി ആയി.
Note - ഫുഡ് കളർ ആവശ്യമെങ്കിൽ മാത്രം ചേർത്താൽ മതി. പകരം മൂന്ന് നുള്ള് മഞ്ഞൾപ്പൊടി ചേർക്കാവുന്നതാണ്.