പഞ്ഞിപോലെ പാലപ്പം, യീസ്റ്റിന്റെ രുചിയില്ലാതെ
Mail This Article
×
നല്ല പഞ്ഞി പോലത്തെ പാലപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- പച്ചരി - 2 കപ്പ്
- യീസ്റ്റ് - 1 ടീസ്പൂൺ
- തേങ്ങ തിരുമ്മിയത് - 1/2 മുറി
- ചോറ് - 1/2 കപ്പ്
- തേങ്ങാവെള്ളം - 1 ഗ്ലാസ്
- പഞ്ചസാര - 1 ടേബിൾസ്പൂൺ
- ഉപ്പ് - ആവിശ്യത്തിന്
തയാറാക്കുന്ന വിധം
- ആദ്യം പച്ചരി നന്നായി കഴുകി വെള്ളം വാർന്നു എടുക്കുക. അതിലേക്കു തേങ്ങ തിരുമ്മിയത്, യീസ്റ്റ്, ചോറ്, തേങ്ങാവെള്ളം, പഞ്ചസാര എന്നിവ ചേർത്ത് യോജിപ്പിച്ച് 4 മണിക്കൂർ അടച്ചു വയ്ക്കുക.
- അതിനു ശേഷം എല്ലാം കൂടി മിക്സിയിൽ അരച്ചെടുക്കുക.
- ഇത് 2 മണിക്കൂർ വയ്ക്കുക അപ്പോൾ മാവ് നന്നായി പൊങ്ങി വരും.
- ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് അപ്പച്ചട്ടി വച്ച് പാലപ്പം ചുട്ടെടുക്കുക.
- ഈ രീതിയിൽ അപ്പം ഉണ്ടാക്കുമ്പോൾ നല്ല സോഫ്റ്റും യീസ്റ്റിന്റെ ടേസ്റ്റും വരില്ല.
English Summary : Palappam is a type pancake.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.