ADVERTISEMENT

ക്രിസ്മസിന് രുചി പകരാൻ വൈൻ ഇടാത്തവർക്ക് 10 ദിവസം കൊണ്ട് ഒരു കിടിലം വൈൻ റെസിപ്പി. വീട്ടിലുള്ള ചേരുവകൾ മാത്രം മതി.

ചേരുവകൾ

  • പാളയൻ കോടൻ പഴം / നല്ല റോബസ്റ്റ  പഴം – 1 കിലോഗ്രാം
  • പഞ്ചസാര – 750 ഗ്രാം
  • ഇൻസ്റ്റന്റ് യീസ്റ്റ്  -  1 ടീ സ്പൂൺ 
  • കറുവപ്പട്ട -  4  കഷണം
  • ഗ്രാമ്പൂ - 4 എണ്ണം 
  • ഏലക്കായ - 4 എണ്ണം 
  • കാശ്മീരി മുളക് - 4 എണ്ണം 
  • തിളപ്പിച്ചാറിയ വെള്ളം -  ഒന്നേകാൽ ലിറ്റർ

തയാറാക്കുന്ന വിധം

പഴം ചെറുതായി മുറിച്ച് വയ്ക്കുക, പഴം /പഞ്ചസാര എന്നിവ ഇടവിട്ട് ഭരണിയിൽ  ഇടുക.

അതിലേക്ക് തിളപ്പിച്ചാറിയ വെള്ളം ചേർക്കുക. സ്‌പൈസസ് ചതച്ചതും ഭരണിയിൽ ഇടുക. യീസ്റ്റ് ചേർക്കുക, മുളക് ചെറുതായി മുറിച്ചതും ഇടുക. എല്ലാ ദിവസവും ഒരേ സമയത്ത് 10 ദിവസം മര തവി കൊണ്ട് ഇളക്കി കൊടുക്കുക, പിന്നീട് നല്ല പോലെ ചെറിയ അരിപ്പയിൽ കൂടി അരിച്ച് എടുത്ത് ഉപയോഗിക്കാം.

English Summary : Christmas Special, Palayankodan Pazham Wine Recipe.

നിയമപരമായ മുന്നറിയിപ്പ് : ലഹരിയുള്ള വൈൻ ലൈസൻസില്ലാതെ വീടുകളിൽ നിർമ്മിച്ച് വിൽപന ചെയ്യുന്നത് നിയമവിരുദ്ധമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com