ADVERTISEMENT

ചോറിനും ചപ്പാത്തിക്കും ഈ ഒരു കറി മതി, പരിപ്പും  ചീരയും ചേർത്ത് രുചികരമായ കറി. 

ചേരുവകൾ

  • ചീര - 4 കപ്പ് അരിഞ്ഞത്
  • പരിപ്പ് - 1/2 കപ്പ്
  • നാളികേരം - 1/2 കപ്പ് തിരുമിയത്
  • വെളുത്തുള്ളി - 3 അല്ലി
  • ചുവന്നുള്ളി - 5 അല്ലി
  • പച്ചമുളക് - 1 എണ്ണം
  • ജീരകം - 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - 3 കപ്പ്
  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
  • കടുക് - 1/4 ടീസ്പൂൺ
  • ചുവന്ന മുളക് - 2 എണ്ണം
  • കറിവേപ്പില - 1 തണ്ട്

 

തയാറാക്കുന്ന വിധം

പരിപ്പ് നന്നായി കഴുകി കുക്കറിൽ ഇട്ട് നാല് വിസിൽ വരെ വേവിക്കുക. ശേഷം ചീര കഴുകി അരിഞ്ഞ്  വേവിച്ച പരിപ്പിന്റ കൂടെ ചേർത്ത് രണ്ട്‌ ഗ്ലാസ് ഒഴിച്ച് അഞ്ച് മിനിറ്റ് വേവിക്കുക.

ഒരു മിക്സിയുടെ ജാറിൽ തേങ്ങ, വെളുത്തുള്ളി, ചുവന്നുള്ളി, പച്ചമുളക്, ജീരകം, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക .

അരച്ചെടുത്ത തേങ്ങ വേവിച്ച ചീര പരിപ്പ് കൂട്ടിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക. 

ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് ഇട്ട് പൊട്ടി വരുമ്പോൾ ചുവന്നുള്ളി അരിഞ്ഞത്, മുളക്, കറിവേപ്പില എന്നിവ ചേർത്ത് വറുത്ത് തയാറാക്കിയ കറിയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക . സ്വാദിഷ്ടമായ ചീര പരിപ്പ് കറി വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com