ADVERTISEMENT

ഊണ് കഴിഞ്ഞ് ഒരു നല്ല മധുരം ആർക്കാണ് ഇഷ്ടപ്പെടാത്തത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും ടേസ്റ്റിയുമായ കാരമൽ ബ്രഡ് പുഡ്ഡിങ്. 

ചേരുവകൾ:

  • പഞ്ചസാര – 3 ടേബിൾ സ്പൂൺ
  • ചൂടുവെള്ളം – 2 ടേബിൾ സ്പൂൺ
  • ബ്രഡ് കഷണം – 2
  • മുട്ട – 2
  • കണ്ടൻസ്ഡ് മിൽക്ക് – 4 ടേബിൾ സ്പൂൺ
  • പാൽ – കാൽ കപ്പ്
  • ഉപ്പ് – ഒരു നുള്ള്
  • വാനില എസൻസ് – അര ടീസ്പൂൺ

തയാറാക്കുന്ന വിധം:

  • ഒരു പാൻ ചൂടാക്കി അതിലേക്ക് പഞ്ചസാര ഇട്ടുകൊടുത്തു കാരമലൈസ് ചെയ്യുക. 
  • പഞ്ചസാര അലിഞ്ഞ് ബ്രൗൺ കളർ ആവുമ്പോൾ ചൂടുവെള്ളം ഒഴിച്ചുകൊടുക്കുക. എന്നിട്ടു നന്നായി യോജിപ്പിക്കുക. ഈ സിറപ്പ് നമ്മുടെ പുഡ്ഡിങ് ബൗളിലേക്ക് ഒഴിച്ച് ബൗൾ ചരിച്ചു എല്ലാ വശത്തേക്കും സ്പ്രെഡ് ചെയ്ത് മാറ്റി വയ്ക്കുക.
  • ബ്രഡ് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിൽ  പൊടിച്ചെടുക്കുക. ഇതിലേക്ക് മുട്ടയും കണ്ടെൻസ്ഡ് മിൽക്കും ഉപ്പും വാനില എസൻസും ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്തെടുക്കുക.
  • ഈ മിശ്രിതം പുഡ്ഡിങ് ബൗളിലേക്ക് ഒഴിച്ചുകൊടുക്കുക. ഈ പുഡ്ഡിങ് ഒരു സ്റ്റീമറിൽ വച്ച് ഒരു 20 – 25 മിനിറ്റ് വേവിക്കുക. വെന്തുകഴിയുമ്പോൾ പുഡ്ഡിങ് ബൗൾ പുറത്തെടുത്ത് തണുക്കാൻ വയ്ക്കുക.
  • സെർവിങ്ങ് ഡിഷിലേക്ക് പുഡ്ഡിങ് ബൗൾ കമിഴ്ത്തി പുഡ്ഡിങ് പുറത്തെടുക്കുക. തണുപ്പിച്ചും വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com