തനത് രുചിയിൽ പാലപ്പം, എത്ര കഴിച്ചാലും മടുക്കില്ല
Mail This Article
×
ഉൾഭാഗം നല്ല മൃദുലവും പുറം ഭാഗം മൊരിഞ്ഞതുമായ പാലപ്പം തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ:
- പച്ചരി -2 ഗ്ലാസ്
- ഉഴുന്ന് -1ടേബിൾ സ്പൂൺ
- നാളികേരം -1 ഗ്ലാസ്
- ചോറ്-1/2കപ്പ്
- യീസ്റ്റ് - 1 ടീസ്പൂൺ
- പഞ്ചസാര -2 ടേബിൾ സ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- ചെറു ചൂടു ള്ളം -1 1/2ഗ്ലാസ്
തയാറാക്കുന്ന വിധം:
പച്ചരിയും ഉഴുന്നും നന്നായി കഴുകിയ ശേഷം 4 മുതൽ 5 മണിക്കൂർ വരെ കുതിർക്കാൻ വയ്ക്കുക. ശേഷം ഒരു ഗ്രൈൻഡർ എടുത്ത് അതിലേക് ഈ കുതിർത്തി വച്ച അരിയും ഉഴുന്നും കൂടെ പഞ്ചസാരയും യീസ്റ്റും നാളികേരവും ചോറും ചെറു ചൂട് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മാവ് ഒരു അടപ്പുള്ള പാത്രത്തിലേക്ക് മാറ്റി 5 മണിക്കൂർ പൊങ്ങാൻ വയ്ക്കുക.അതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ചു അപ്പച്ചട്ടി ചൂടാക്കിയ ശേഷം 2 തവി മാവ് എടുത്ത് ഒന്ന് ചുറ്റിച്ചെടുക്കുക, അടച്ചു വച്ച് വേവിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.