ADVERTISEMENT

മലബാറുകാരുടെ സ്വന്തം കല്യാണ ബിരിയാണി, രുചിയുടെ കാര്യത്തിൽ സംശയമേ വേണ്ട. ഇതിലെ മസാലക്കൂട്ടും ബിരിയാണി വയ്ക്കുന്ന രീതിയും വ്യത്യസ്തമാണ്.

ചേരുവകൾ

  • ചോറ് തയാറാക്കാൻ കൈമ /ജീരകശാല അരി - മൂന്ന് കപ്പ് 
  • അരി വേവിയ്ക്കാൻ ആവശ്യമായ വെള്ളം -അഞ്ചേ മുക്കാൽ കപ്പ് 
  • പാലിന്റെ മിശ്രിതം -കാൽ കപ്പ് (അണ്ടിപ്പരിപ്പും കസ്കസും കുതിർത്ത് പാലും ചേർത്ത് അരച്ചെടുക്കണം ,അളവ് ചുവടെ )
  • അണ്ടിപരിപ്പ് -ആറെണ്ണം 
  • കസ്കസ് അഥവാ പോപ്പിസീഡ്-ഒരു ടീസ്പൂൺ 

 

  • പാൽ - 4 ടേബിൾസ്പൂൺ 
  • മല്ലിയില - വളരെ കുറച്ചു മാത്രം 
  • കറിവേപ്പില - ഒരു തണ്ട് 
  • ബിരിയാണി ഇല /രംഭ ഇല ഉണ്ടെങ്കിൽ മാത്രം 
  • ഇഞ്ചി ചതച്ചത് - ഒരു ടീസ്പൂൺ 
  • വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂൺ 
  • പച്ചമുളക് ചതച്ചത് - ഒന്നര ടീസ്പൂൺ 
  • ബിരിയാണി മസാല  – അര ടീസ്പൂൺ 
  • റോസ് വാട്ടർ - ഒരു ടീസ്പൂൺ 
  • നെയ് - രണ്ടു ടേബിൾസ്പൂൺ 
  • സൺഫ്ലവർ ഓയിൽ -മൂന്ന് ടേബിൾസ്പൂൺ
  • ഡാൽഡ ചേർക്കുന്നവർക്കു ചേർക്കാം 
  • ഉപ്പ് – ആവശ്യത്തിന് 

 

  • മട്ടൻ /ചിക്കൻ/ബീഫ് -അഞ്ഞൂറ് ഗ്രാം 
  • ഇവിടെ മട്ടൻ ആണ് ഉപയോഗിക്കുന്നത് , ചിക്കൻ ചെയുമ്പോൾ വേവിക്കുന്ന സമയത്തിന് വ്യത്യാസം വരും 
  • സവാള -നൂറ്റി അമ്പതു ഗ്രാം/രണ്ടു ഇടത്തരം സവാള കനം കുറച്ചു അരിഞ്ഞത്
  • തക്കാളിയ്ക്ക -നൂറു ഗ്രാം /രണ്ടു ഇടത്തരം തക്കാളി വലുപ്പത്തിൽ അരിഞ്ഞത് 
  • ഇഞ്ചി ചതച്ചെടുത്തത്-രണ്ടു ടേബിൾസ്പൂൺ
  • വെളുത്തുള്ളി ചതച്ചെടുത്തത് -മൂന്ന് ടേബിൾസ്പൂൺ 
  •  പത്തു പച്ചമുളക് നെടുകെ കീറി ചതച്ചെടുത്തത് -എരിവ് അനുസരിച്ചു കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം 
  • ഫ്രൈഡ് ഒനിയൻ /സവാള വറുത്തെടുത്ത് /ബിസ്താ -മൂന്ന് സവാള വറുത്തത്
  • മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ 
  • മുളകുപൊടി-കാൽ ടീസ്പൂണിലും കുറവ് 
  • മല്ലിപ്പൊടി - അര ടീസ്പൂൺ 
  • മീറ്റ് മസാല - അര ടീസ്പൂൺ 
  • പെരും ജീരകപ്പൊടി - അര ടീസ്പൂൺ 
  • കുരുമുളക് പൊടി - അര ടീസ്പൂൺ 
  • സ്പെഷൽ ആയി പൊടിച്ച ബിരിയാണി മസാല - മുക്കാൽ ടീസ്പൂൺ 
  • അധികം പുളി ഇല്ലാത്ത തൈര് - കാൽ കപ്പ് 
  • നാരങ്ങാ നീര് - ഒരു ടേബിൾസ്പൂൺ 
  • മല്ലിയില - ഒരു കൈപ്പിടി 
  • പുതിനയില - ആറ് ഇല അരിഞ്ഞത് 
  • കറിവേപ്പില - ഒരു തണ്ട് 
  • റോസ് വാട്ടർ - ഒരു ടീസ്പൂൺ 
  • സൺഫ്ലവർ ഓയിൽ - മൂന്ന് ടേബിൾസ്പൂൺ
  • പട്ട -  മൂന്ന് കഷ്ണം 
  • ഗ്രാമ്പൂ - ആറ് കഷ്ണം 
  • ഏലയ്ക്ക - ആറ് കഷ്ണം 
  • നെയ് - ഒന്ന് തൊട്ടു രണ്ടു ടേബിൾസ്പൂൺ വരെ ചേർക്കാം 
  • വെളിച്ചെണ്ണ - രണ്ടു ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി വെള്ളത്തിൽ ചാലിച്ചതോ കുങ്കുമപ്പൂവോ കളറിനായി ഉപയോഗിക്കാം 
  • വെള്ളം മട്ടൻ വേവിയ്ക്കാൻ - അര കപ്പ് 

 

തയാറാക്കുന്ന വിധം 

  • നല്ല മണമുള്ള കൈമ അരി നല്ലതു പോലെ കഴുകി എടുത്ത് പത്തു മിനിറ്റ് നേരം കുതിർത്തു വയ്ക്കുക, ചോറൊന്നു സോഫ്റ്റാകാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. 
  • പത്തു മിനിറ്റിനു ശേഷം വെള്ളം ഊറ്റി കളയുക.
  • അരി വേവിയ്ക്കാൻ ആവശ്യമായ  വെളളം ചൂടാക്കാൻ വയ്ക്കുക.
  • അതിലോട്ട് ആദ്യം പറഞ്ഞ ചേരുവകൾ എല്ലാം കൂടെ ചേർത്ത് തിളപ്പിയ്ക്കുക 
  • വെള്ളം തിളച്ചു വരുമ്പോൾ കുതിർത്തു വച്ച അരി ഇട്ടു കൊടുത്തു ഇളക്കി കൊടുക്കണം. ചോറ് കുഴഞ്ഞുപോകാതെ ശ്രദ്ധിക്കണം.

 

  • തീ കൂട്ടി വച്ച് തിളപ്പിക്കുക, അരിയും വെള്ളവും ഒരേ ലെവലിൽ എത്തുമ്പോൾ തീ വളരെ നന്നായി കുറച്ചു 5 മിനിറ്റ് വരെ അടച്ചു വച്ച് വേവിക്കുക.
  • ഈ സമയം കൊണ്ട് ചോറിലെ വെള്ളമെല്ലാം വറ്റി അരി തൊണ്ണൂറു ശതമാനം വെന്തിട്ടുണ്ടാകും. 
  • നെയ് ഡാൽഡ ഇതൊക്കെ ആവശ്യത്തിനനുസരിച്ചു ചേർക്കാം ,എന്നാൽ അമിതമായി ചേർക്കരുത്. 
  • ചോറ് തയാറായാൽ വേറൊരു പരന്ന പത്രത്തിലേക്ക് മാറ്റണം.

 

  • അഞ്ഞൂറ് ഗ്രാം മട്ടൻ നല്ലതു പോലെ മൈദ ചേർത്ത് കഴുകി മാറ്റി വയ്ക്കുക. 
  • മൈദ ചേർക്കുമ്പോൾ മട്ടനിലെ ചോര മണം ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. 
  • ഒരു മൂന്ന് സവാള കുറച്ചു ഓയിലും നെയ്യും ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. 
  • ഒരു ബൗളിൽ അരിഞ്ഞുവച്ച സവാള, തക്കാളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കറിവേപ്പില, പുതിനയില, തൈര് ,ഉപ്പ്, റോസ് വാട്ടർ, ബിരിയാണി മസാല ഒഴികെയുള്ള മസാലകളും ഓയിൽ എന്നിവ ചേർത്ത് നല്ലതുപോലെ അഞ്ചു മിനിറ്റ് വൃത്തിയാക്കിയ കൈ കൊണ്ട് യോജിപ്പിയ്ക്കുക.

 

  • കഴുകി വച്ച മട്ടൻ ഈ കൂട്ടിലോട്ട് ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം കുറഞ്ഞത് പത്തു മിനിറ്റ് മാറ്റി വയ്ക്കുക. 
  • ഉപ്പും പുളിയും എരിവും ആവശ്യത്തിന് ഉണ്ടോ എന്ന് അതിൽ നിന്ന് ഇറങ്ങുന്ന നീര് ടേസ്റ്റ് ചെയ്തു നോക്കണം. 
  • ഒരു കുക്കർ എടുക്കുക. 
  • രണ്ടു ടീസ്പൂൺ നെയ്,പട്ട ഗ്രാമ്പൂ ഏലയ്ക്ക എന്നിവ ചേർക്കുക. 
  • മട്ടൻ ചേർത്ത് കൊടുക്കുക, അര കപ്പ് വെള്ളവും ചേർത്ത് മീഡിയം തീയിൽ പതിനഞ്ചു വിസ്സിൽ വരുന്നത് വരെ വേവിച്ചെടുക്കുക, ഇത് 45  മിനിറ്റ് എടുക്കും. പത്തു മിനിറ്റിനു ശേഷം ആവി പോയിട്ട് തുറക്കുക.

 

  • വേറെ ഒരു പാൻ എടുക്കുക, വെളിച്ചെണ്ണ ഒഴിക്കുക, വേവിച്ചു വച്ച മട്ടൻ ചേർക്കുക. 
  • മുക്കാൽ ടീസ്പൂൺ പൊടിച്ച സ്പെഷൽ ബിരിയാണി മസാല ചേർക്കുക. 
  • ഒരു കൈ പിടി വറുത്ത സവാളയും നാരങ്ങാനീരും കൂടെ ചേർത്ത്  പത്തു മിനിറ്റ് നേരം ഇടത്തരം തീയിൽ വേവിച്ചെടുത്ത് ഗ്രേവി കുറുക്കുക. 

 

ദം ചെയ്യാൻ 

  • ഒരു ബേക്കിങ് ട്രേ അല്ലെങ്കിൽ  ഫ്രൈയിങ് പാൻ എടുക്കുക. 
  • ആദ്യത്തെ ലെയർ  മട്ടൻ ചേർത്ത് കൊടുക്കുക. 
  • മുകളിൽ ചോറ് ഇട്ടു കൊടുക്കുക. 
  • സവാള വറുത്തു വച്ചിരിക്കുന്നതിൽ കാൽ ടീസ്പൂൺ ബിരിയാണി മസാല കൂടെ ചേർക്കണം. 
  • സവാള, കിസ്മിസ്, മല്ലിയില, നെയ് എന്നിവ ചേർത്ത് കൊടുക്കുക. 
  • അടുത്ത ലേയറിൽ ചോറിട്ടു കൊടുക്കുക ,വീണ്ടും ഡെക്കറേറ്റ് ചെയ്യുക. 

 

  • കളറിന് ആവശ്യമായ മഞ്ഞൾപ്പൊടി വെള്ളം , നെയ്യ്, സൺഫ്ലവർ ഓയിൽ, കിസ്മിസ്, മല്ലിയില എന്നിവ ചേർത്ത് കൊടുത്തു ഒരു  ഫോയിൽ  പേപ്പർ കൊണ്ട് സീൽ ചെയ്യുക.
  • ശേഷം  350 ഡിഗ്രിഫാരൻഹീറ്റ്   /180 ഡിഗ്രി സെൽഷ്യസിൽ   50 മിനിറ്റ് ദം ചെയ്യുക. 
  • ഗ്യാസ് സ്റ്റൗവിൽ ദോശക്കൽ  വച്ച് ദം ചെയ്യാവുന്നതാണ്. 
  • അമ്പതു മിനിറ്റിനു ശേഷം മുകളിലത്തെ ചോറ് ഒരു പാത്രത്തിൽ വിളമ്പുക. താഴത്തെ മസാല കുറച്ചെടുത്തു ചോറുമായി യോജിപ്പിക്കണം. 
  • അങ്ങനെ വേണം മലബാർ ബിരിയാണി വിളമ്പി കഴിക്കാൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com