ADVERTISEMENT

വെറും 10 മിനിറ്റിനുള്ളിൽ  വായിലിട്ടാൽ അലിഞ്ഞിറങ്ങും കാരറ്റ് ലഡ്ഡു തയാറാക്കാം.

ചേരുവകൾ

  • കാരറ്റ് - 4എണ്ണം 
  • പഞ്ചസാര - 5 ടേബിൾസ്പൂൺ
  • പാൽ - 1/2 കപ്പ്‌ 
  •  ബട്ടർ - 8 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാനിലേക്ക് 8 ടേബിൾസ്പൂൺ ബട്ടർ ഇട്ടുകൊടുക്കാം.  ഇതിലേക്ക് ഒരു കപ്പ് ചിരകിയ കാരറ്റ് ഇട്ടു നന്നായി വഴറ്റി  എടുക്കാം. കാരറ്റ് പച്ചമണം മാറുന്നതുവരെ വഴറ്റാം.  ഇതിലേക്ക് 5 ടേബിൾസ്പൂൺ പഞ്ചസാര ഇട്ടുകൊടുക്കാം. പഞ്ചസാരയും ചേർത്ത് നന്നായി യോജിപ്പിക്കാം.  ശേഷം ഇതിലേക്ക് അര കപ്പ് പാൽ ഒഴിച്ച് 5 മിനിറ്റ്  കുറുക്കിയെടുക്കുക. പാൽ നന്നായി വറ്റി വരുമ്പോൾ തീ ഓഫ് ചെയ്യാം. ഇനി നമുക്ക് ഇതൊരു ലഡുവിന്റെ ആകൃതിയിൽ ഉരുട്ടി എടുക്കാം സ്വാദിഷ്ഠമായ കാരറ്റ് ലഡ്ഡു തയാർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com