ADVERTISEMENT

അരക്കിലോ ചിക്കന്‍ ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിക്കുക. ചൂട് കുറഞ്ഞ ശേഷം ഇറച്ചി മാത്രമായി വേര്‍പെടുത്തി എടുക്കുക. ഇതില്‍ അരടീസ്പൂണ്‍ ഉപ്പ്, കാല്‍ ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, ഒരു ടീസ്പൂണ്‍ കാശ്മീരി മുളക്‌പൊടി, മൂന്ന് ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ളവര്‍ എന്നിവ ചേര്‍ത്ത് നന്നായി പുരട്ടി 15 മിനിറ്റ് വയ്ക്കുക.

ഒരു പാനില്‍ എണ്ണയൊഴിച്ച് പുരട്ടിവച്ചിരിക്കുന്ന ചിക്കന്‍ അതിലിട്ട് ഫ്രൈ ചെയ്ത് എടുക്കുക. അതേ പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ജീരകം പൊട്ടിച്ച ശേഷം വെളുത്തുള്ളിയും ഇഞ്ചിയും ചെറുതായി അരിഞ്ഞത് രണ്ട് ടീസ്പൂണ്‍, 4 വറ്റല്‍ മുളക്  എന്നിവ ഇട്ട് വഴറ്റുക. അതിലേക്ക് ഒരു വലിയ സവാള ചതുരത്തില്‍ അരിഞ്ഞത്, കാപ്‌സിക്കം അരിഞ്ഞത് എന്നിവ ചേര്‍ത്ത് വഴറ്റണം. മൂന്ന് പച്ചമുളക് കൊത്തിയരിഞ്ഞതും ചേര്‍ക്കുക. തുടര്‍ന്ന് 2 ടീസ്്പൂണ്‍ സോയാ സോസ്, 2 ടേബിള്‍ സ്പൂണ്‍ ടൊമാറ്റോ സോസ്, ഒരു ടേബിള്‍ സ്പൂണ്‍ ചില്ലി സോസ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. അതിലേക്ക് ഒരു ഗ്ലാസ് വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. വെള്ളം വറ്റി തുടങ്ങുമ്പോള്‍ ഫ്രൈ ചെയ്ത ചിക്കന്‍ ഇതിലേക്കിട്ട് ഇളക്കി രണ്ട് മിനിറ്റ് കൂടി വേവിച്ച് വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com