മായമില്ലാത്ത പപ്പടം എളുപ്പത്തിൽ വീട്ടിൽ ഉണ്ടാകാം
Mail This Article
വീട്ടിൽ ഉണ്ടാക്കിയ പപ്പടം. മലയാളികളുടെ തീൻ മേശയിലെ സ്ഥിര സാന്നിധ്യമായ പപ്പടത്തിന്റെ രുചിയും മണവും തനിമയും ചോർന്നു പോവാതെ നിങ്ങള്ക്ക് വീട്ടിൽ തന്നെ തയാറാക്കാം.
ചേരുവകൾ.
1 . ഉഴുന്ന് പരിപ്പ് - 1 കപ്പ്
2 . ബേക്കിങ് സോഡാ - 1/ 2 ടീ സ്പൂൺ
3 . ഉപ്പ് - 1 ടീ സ്പൂൺ
4 . നല്ലെണ്ണ - 2 ടീ സ്പൂൺ
5 . വെള്ളം - 1/ 2 കപ്പ്
തയാറാകുന്ന വിധം:
1 . ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചു കരട് ഇല്ലാതെ അരിച്ചു എടുക്കുക.
2 . അതിലേക്കു ബേക്കിങ് സോഡയും ഉപ്പും ചേർക്കുക.
3 . ഇതിലേക്ക് 1 / 2 കപ്പ് വെള്ളം കുറശ്ശേ ചേർത്ത് കുഴച്ചു എടുക്കുക.
4 . ഇതിലേക്ക് നല്ലെണ്ണ ചേർത്ത് നന്നായി കുഴച്ചു എടുക്കുക.
5 . നല്ല മയം വരുത്തുന്നതിനായി മാവ് കല്ല് കൊണ്ടോ ചപ്പാത്തി കോലു കൊണ്ടോ ഇടിച്ചു എടുക്കുക.
6 . അതിനു ശേഷം നീളത്തിൽ റോൾ ചെയ്തു കഷണങ്ങൾ ആയി മുറിച്ച് എടുക്കുക.
7 . ഓരോ കഷണങ്ങൾ എടുത്തു മൈദ വിതറി വട്ടത്തിൽ പരത്തി എടുക്കുക.
8 . 10 - 15 മിനിറ്റ് സൂര്യ പ്രകാശത്തിലോ അല്ലെങ്കിൽ വീട്ടിൻ ഉള്ളിൽ തന്നെയോ ഉണക്കി എടുക്കുക.
9 . ആവശ്യനുസരണം എണ്ണയിൽ പൊരിച്ചെടുക്കാം.