ADVERTISEMENT

ഉഴുന്ന് തൊട്ടു ചെറുപയർ വരെ ഉള്ള പരിപ്പുകൾ കൊണ്ട് കൊതിപ്പിയ്ക്കും രുചിയിൽ ചപ്പാത്തിയ്ക്ക് പരിപ്പുകറി 

ഒരു വട്ടം ഉണ്ടാക്കിയാൽ പിന്നെയും തയാറാക്കും അത്രയ്ക്ക് രുചിയാണ് ഈ സ്പെഷൽ ദാലിന്, നോർത്തിന്ത്യൻ വിഭവമായ ദാൽ മഖനി എന്നും ദാൽ പഞ്ച്മേൽ എന്നും പഞ്ച് രത്നദാൽ എന്നും അറിയപ്പെടുന്ന വളരെ പ്രോട്ടീൻ പാക്ക് കറി.ഡയറ്റ് എടുക്കുന്നവർക്കും കുട്ടികൾക്കും എല്ലാം ഹെൽത്തി ആയിരിക്കാൻ ഈ പരിപ്പ് കറി വളരെയധികം  നല്ലതാണ്.

ചേരുവകൾ

  • ചുവന്ന പരിപ്പ് /മസൂർ ദാൽ - രണ്ടു ടേബിൾസ്പൂൺ 
  • ചെറുപയർപരിപ്പ് - രണ്ടു ടേബിൾസ്പൂൺ 
  • കടലപരിപ്പ് - ഒന്നര ടേബിൾസ്പൂൺ 
  • ഉഴുന്ന് - ഒന്നര ടേബിൾസ്പൂൺ 
  • തുവര പരിപ്പ് /സാമ്പാർ പരിപ്പ് - രണ്ടു ടേബിൾസ്പൂൺ 
  • ചെറുപയർ - ഒരു ടേബിൾസ്പൂൺ 
  • ഉഴുന്നും കടലപ്പരിപ്പും അളവ് കുറച്ചെടുക്കണം, തൊലി കളയാത്ത ഉഴുന്നുണ്ടെങ്കിൽ അത് തന്നെ എടുക്കുക 
  • ചെറുപയർ ചേർക്കുന്നത് സ്പെഷൽ രുചി കിട്ടാനാണ്.
  • ഉപ്പ്- ആവശ്യത്തിന് 
  • വഴനയില - ഒന്ന് 
  • കുരുമുളക് - പത്തെണ്ണം 
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ 
  • കായപ്പൊടി - കാൽ ടീസ്പൂൺ 
  • കാശ്മീരി മുളകുപൊടി - ഒന്നര ടീസ്പൂൺ 
  • മല്ലിപ്പൊടി - ഒരു ടീസ്പൂൺ 
  • ഗരം മസാല - അര ടീസ്പൂൺ 
  • മല്ലിയില - രണ്ടു പിടി 
  • ഇഞ്ചി - ചെറിയ കഷ്ണം 
  • വെളുത്തുള്ളി - എട്ടെണ്ണം ചെറുതായി അരിഞ്ഞത്
  • ഇടത്തരം സവാള ചെറുതായി അരിഞ്ഞത് - ഒന്ന് 
  • ഒരു വലിയ തക്കാളി ചെറുതായി അരിഞ്ഞത് 
  • വെള്ളം - രണ്ടര കപ്പ് 
  • പച്ചമുളക് - മൂന്ന് എണ്ണം നെടുകെ പിളർന്നത് 
  • ജീരകം - ഒന്നര ടീസ്പൂൺ 
  • ബട്ടർ - മൂന്ന് ടേബിൾസ്പൂൺ 
  • നെയ് - രണ്ടു ടേബിൾസ്പൂൺ 
  • സൺഫ്ലവർ ഓയിൽ/ റിഫൈൻഡ് ഓയിൽ - നാല് ടേബിൾസ്പൂൺ 
  • ഒലിവ് ഓയിൽ ഉണ്ട് എങ്കിൽ അത് തന്നെ ഉപയോഗിക്കുക 
  • ക്രീം - രണ്ടു ടേബിൾസ്പൂൺ 
  • ക്രീം അല്ലെങ്കിൽ പാല് -മൂന്ന് ടേബിൾസ്പൂൺ ചേർക്കാം 

 

തയാറാക്കുന്ന വിധം 

  • പരിപ്പുകൾ എല്ലാം നല്ല പോലെ വെള്ളം തെളിയുന്നത് വരെ കഴുകുക. 
  • ഒരു കുക്കറിൽ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് രണ്ടര കപ്പ് വെള്ളം എന്നിവ ചേർത്ത് കുക്കർ അടച്ചു മീഡിയം തീയിൽ  ഏഴു വിസിൽ വരെ വേവിക്കുക,ആവി പോയതിനു ശേഷം കുക്കർ തുറന്നു നോക്കുക, കുറുകിപ്പോകരുത് .
  • ഒരു ഫ്രൈയിങ് പാൻ എടുക്കുക ,നാല് ടേബിൾസ്പൂൺ ഓയിൽ ഒരു ടേബിൾസ്പൂൺ നെയ് ഒരു ടേബിൾസ്പൂൺ ബട്ടർ എന്നിവ ചേർക്കുക 
  • ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ ജീരകം, ഒരു വഴനയില,കുരുമുളക് ,പച്ചമുളക് എന്നിവ ഇട്ടു കൊടുക്കുക.  മൂത്ത് വരുമ്പോൾ പച്ചമുളക് രണ്ടെണ്ണം ,ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുത്ത് വഴറ്റുക. പച്ചമണം മാറിയ ശേഷം ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. 
  • സവാള ബ്രൗൺ നിറത്തിലാകുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി എന്നിവ ചേർക്കുക. ഇതിലേക്ക് തക്കാളി ചേർത്ത് രണ്ടു ടേബിൾസ്പൂൺ വെള്ളവും ചേർത്ത് അടച്ചു വെച്ച് രണ്ടു മിനിറ്റ് വേവിയ്ക്കുക. 
  • എണ്ണ തെളിഞ്ഞു  വരുമ്പോൾ വേവിച്ചു വെച്ച പരിപ്പ് മിശ്രിതം ചേർക്കുക ,ബാക്കി ഉള്ള സവാളയും തക്കാളിയും രണ്ടു ടേബിൾസ്പൂൺ വീതം പരിപ്പിൽ ചേർക്കാം. ഒരു പിടി മല്ലിയില, ഗരം മസാല, ബട്ടർ, ക്രീം എന്നിവ ചേർത്ത്  അടച്ച് വച്ച് ചെറിയ തീയിൽ പാകം ചെയ്യുക. 
  • വെള്ളം ആവശ്യത്തിന് ചേർക്കാം.
  • വേറൊരു ഫ്രൈയിങ് പാനിൽ ഒരു ടേബിൾസ്പൂൺ നെയ്,കാൽ ടീസ്പൂൺ കായപ്പൊടി, മല്ലിയില, അര ടീസ്പൂൺ ജീരകം,അര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് വറവ്‌  തയാറാക്കി ചൂടോടെ ദാലിൽ ചേർക്കുക. ബട്ടർ ചേർത്ത് ചൂടോടെ നെയ് പുരട്ടിയ ചപ്പാത്തിയ്ക്കൊപ്പം വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com