ADVERTISEMENT

തനി നാടൻ രുചിയിൽ ഒരു ബീഫ് മസാലയും കൂടെ കപ്പ വേവിച്ചതും എങ്ങിനെ എളുപ്പത്തിൽ തയാറാക്കാമെന്നു നോക്കാം. 

ചേരുവകൾ 

  • ബീഫ് - അരക്കിലോ
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
  • ചെറിയ ഉള്ളി - കാൽ കപ്പ്
  • വലിയ ഉള്ളി - 1
  • തക്കാളി - 1 
  • പച്ചമുളക് - 2
  • മുളകുപൊടി - 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
  • കുരുമുളകുപൊടി - 1ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - അരടീസ്പൂൺ 
  • ഗരം മസാല - 1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • കപ്പ - 1 കിലോഗ്രാം
  • നാളികേരം - അരക്കപ്പ് 
  • കടുക് - 1 ടീസ്പൂൺ
  • വറ്റൽമുളക് - 3 
  • കറിവേപ്പില, മല്ലിയില - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • പ്രഷർ കുക്കറിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി – വെളുത്തുള്ളി, സവാള, ചെറിയ ഉള്ളി, പച്ചമുളക്, തക്കാളി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്കു പൊടികൾ ചേർത്ത് മൂപ്പിക്കുക. ബീഫ് ചേർത്ത് വേവിക്കുക.
  • മറ്റൊരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില, പച്ചമുളക് എന്നിവ മൂപ്പിക്കുക. ഇതിലേക്കു വേവിച്ച ബീഫ് ചേർത്ത് കുറുകി വരുമ്പോൾ മല്ലിയില ചേർത്തിളക്കി തീ ഓഫ് ചെയ്യാം.
  • ചെറുതായി നുറുക്കിയ കപ്പയിൽ ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിക്കുക.
  • പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക .ഇതിലേക് സവാളയും തേങ്ങായും ചേർത്ത് വേവിച്ച കപ്പയും ചേർത്ത് ഉടച്ചെടുക്കുക. ചൂടോടെ വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com