ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന വിഭവമാണ് ഗുലാബ് ജാമുൻ. വീട്ടില്‍ രുചികരമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

പഞ്ചസാര സിറപ്പ് തയാറാക്കാൻ

  • ·പഞ്ചസാര –          3 കപ്പ് 
  • വെള്ളം – ·         3 കപ്പ് 
  • നാരങ്ങ നീര് –  1 ടേബിൾ സ്പൂൺ 
  • എലയ്ക്കാ – 3 
  •  കറുവപ്പട്ട – ·     1
  • റോസ് വാട്ടർ –  1 ടേബിൾ സ്പൂൺ 
  • മുകളിൽ കൊടുത്തിരിക്കുന്ന അളവിൽ ചേരുവകളെല്ലാം  ചേർത്ത് 5 മിനിറ്റ് ഇടത്തരം ചൂടിൽ തിളപ്പിക്കുക.
  • നൂൽ പരുവമാകാതിരിക്കാൻ ശ്രദ്ധിക്കണം. നേർത്ത തേൻ  പരുവമായാൽ മതി.

 

ഗുലാബ് ജാമുൻ തയാറാക്കാൻ

  • പാൽപ്പൊടി -   2 കപ്പ് 
  • മൈദ -   6 ടേബിൾ സ്പൂൺ 
  • ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ 
  • നെയ്യ് – 4 ടേബിൾ സ്പൂൺ
  • ഏകദേശം 1/2 കപ്പ് പാൽ

തയാറാക്കുന്ന വിധം

  • പാൽപ്പൊടി, മൈദ മാവ്, ബേക്കിങ് പൗഡർ എന്നിവ യോജിപ്പിച്ച് എടുക്കുക.
  • നെയ്യ് ചേർത്ത് നന്നായി തടവുക.
  • പാൽ കുറേശ്ശേ ചേർത്തു മൃദുവായ വിള്ളലില്ലാത്ത മാവ് തയാറാക്കുക. വളരെ മൃദുവായി കുഴച്ച് എടുക്കണം.
  • 10 മിനിറ്റ് മാറ്റിവയ്ക്കുക.
  • മാവ് കട്ടിയായാൽ അല്പം പാൽ ചേർത്തു മൃദുവാക്കുക.
  • വിള്ളലില്ലാത്ത ഉരുളകൾ തയാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

 

ഗുലാബ് ജാമുൻ‌ ഫ്രൈ ചെയ്യാൻ

  •  കുറഞ്ഞ ചൂടിൽ  എണ്ണ ചൂടാക്കാൻ വയ്ക്കുക.
  • കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുമ്പോൾ ആദ്യത്തെ  ഉരുളയിടുക. ഉടനെ ശേഷിക്കുന്ന ഉരുളകൾ ഓരോന്നായി വറുക്കാനിടുക .
  • കുറഞ്ഞ ചൂടിൽ ഗോൾഡെൻ ബ്രൗൺ നിറമാവുന്നതുവരെ വറുത്തു കോരുക.
  • അതിനുശേഷം തണുക്കാൻ 5 മിനിറ്റ് മാറ്റി വയ്ക്കുക.
  • ഇടത്തരം ചൂടുള്ള സിറപ്പിൽ ഗുലാബ് ജാമുൻ ഉരുളകളിട്ട്  2 മുതൽ 3 മണിക്കൂർ വരെ ഇട്ട് വയ്ക്കുക.
  • ഗുലാബ് ജാമുൻ‌ സിറപ്പിൽ  ഏകദേശം ഇരട്ടി വലുപ്പമാകുമ്പോൾ മാറ്റി വയ്ക്കുക.
  • കുങ്കുമപ്പൂവും ചെറുതായി അരിഞ്ഞ പിസ്തയുമിട്ട് അലങ്കരിച്ചു കഴിക്കാവുന്നതാണ്‌.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com