ADVERTISEMENT

ചപ്പാത്തി, പൊറോട്ട, റൈസ്... ഏതിന്റെ കൂടെയും കഴിക്കാന്‍ പറ്റിയ വളരെ രുചികരമായ ഒരു ചിക്കന്‍ റെസിപ്പിയാണ്‌ ഇത്. 

ചേരുവകൾ :

• ചിക്കന്‍ -1 കിലോഗ്രാം
• സവാള - 4 എണ്ണം(കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്)
• തക്കാളി - 3 എണ്ണം(ചെറുതാക്കി അരിഞ്ഞത്)
• കുരുമുളക് - 8-10 എണ്ണം
• പട്ട - 2 ചെറിയ കഷണം
• ഏലയ്ക്ക - 3-4 എണ്ണം
• ഗ്രാമ്പു - 4-5 എണ്ണം
• ഇഞ്ചി  - 1 ഇഞ്ച് വലിപ്പത്തില്‍ 
• വെളുത്തുള്ളി - 3-4 എണ്ണം  
• മഞ്ഞൾപ്പൊടി -1/2 ടീസ്പൂണ്‍
• കാശ്മീരി മുളകുപൊടി -2 ടീസ്പൂണ്‍
• എരിവുള്ള മുളകുപൊടി - 1 ടീസ്പൂണ്‍
• ചെറു നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍  
• ഓയിൽ - 1 1/2 കപ്പ്
• ഉപ്പ് 

തയാറാക്കുന്ന വിധം : 

•  ആവശ്യത്തിന് ഉപ്പ്, നാരങ്ങാനീര് (1ടേബിള്‍ സ്പൂണ്‍ ), കാശ്മീരി മുളകുപൊടി(1 1/2 ടീസ്പൂണ്‍ ) , മഞ്ഞൾപ്പൊടി(1/4 ടീസ്പൂണ്‍ )  എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം കോഴി കഷ്ണങ്ങൾ അര മണിക്കൂറെങ്കിലും മാറ്റി വയ്ക്കുക.

• കുരുമുളക്, പട്ട, ഏലയ്ക്ക, ഗ്രാമ്പു, ഇഞ്ചി, വെളുത്തുള്ളി, ബാക്കിയുള്ള മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.

• ഒരു ചീനച്ചട്ടി സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാകുമ്പോള്‍ കനം കുറച്ച് നീളത്തില്‍ അരിഞ്ഞ സവാള ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തെടുത്ത് മാറ്റി വയ്ക്കുക.

• ഈ എണ്ണയില്‍ നിന്നും 1 1/2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒരു നോണ്‍സ്റ്റിക്ക് പാനില്‍ ഒഴിച്ച് അരച്ച് വച്ച മസാല വഴറ്റുക. നന്നായി വഴന്ന് കഴിഞ്ഞാല്‍ ചെറുതാക്കി അരിഞ്ഞ തക്കാളി ചേര്‍ത്ത് നല്ല പേസ്റ്റ്‌ പരുവത്തില്‍ വഴറ്റിയെടുക്കുക. അതിനുശേഷം വറുത്ത് മാറ്റിവെച്ച സവാള പൊടിച്ച് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

• ഇനി മാരിനേറ്റ് ചെയ്ത് വച്ച ചിക്കന്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അടച്ച് വച്ച് വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം. 30-35 മിനിറ്റ് കൊണ്ട് ചിക്കന്‍ വെന്ത് കിട്ടും. ഇഷ്ടമുണ്ടെങ്കില്‍ കറിവേപ്പില ചേര്‍ക്കാം. സൂപ്പര്‍ ടേസ്റ്റിയായിട്ടുള്ള ഒണിയന്‍ ചിക്കന്‍ റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com