ADVERTISEMENT

സാധാരണയായി കുടംപുളിയും മുളകും ഒക്കെ ചേർത്താണ് നമ്മൾ മീൻ കറി ഉണ്ടാകുന്നത് അല്ലേ. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായ ചേരുവകളും രുചിയിലും തയാറാകാൻ പറ്റുന്ന ഒരു മീൻ കറി, പഞ്ചാബി ഫിഷ് കറി. കനത്ത മസാലക്കൂട്ടോ അധികം ചേരുവകളോ ഒന്നും വേണ്ട ഇതിന്. വളരെ വേഗത്തിൽ തയാറാക്കാൻ പറ്റുന്നതും ചോറിന്റെയും ചപ്പാത്തിയുടെയും ബ്രഡിന്റെയും ഒക്കെ കൂടെ കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി ഫിഷ് കറി.

ചേരുവകൾ

  • ദശ കട്ടിയുള്ള മീൻ - 1/2 കിലോഗ്രാം
  • സവാള - 2
  • തക്കാളി - 2
  • ഗരം മസാല - 1/2 ടീസ്പൂൺ
  • ചാട്ട് മസാല - 1/2 ടീസ്പൂൺ
  • കസൂരിമേത്തി - 1 ടേബിൾസ്പൂൺ
  • ഓയിൽ - ആവശ്യത്തിന് 

 

മാരിനേഷനുള്ള ചേരുവകൾ

  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • മല്ലിപ്പൊടി -  2 ടീസ്പൂൺ
  • ജീരകപ്പൊടി - 1/2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ
  • പച്ചമുളക് അരച്ചത് - 3-4
  • നാരങ്ങ നീര് - 2 ടീസ്പൂൺ

 

പാകം ചെയ്യുന്ന വിധം

മീൻ മുകളിൽ പറഞ്ഞ ചേരുവകൾ ചേർത്ത് പുരട്ടി അര മണിക്കൂർ വയ്ക്കണം. ആ സമയം കൊണ്ട് ഒരു പാൻ അടുപ്പിൽ വെച്ച് 1 ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് സവാള നീളത്തിൽ അരിഞ്ഞത് ലൈറ്റ് ബ്രൗൺ വരെ വഴറ്റണം. ശേഷം തക്കാളിയും ചേർത്ത് നന്നായി വഴറ്റുക. ഈ കൂട്ട് തണുപ്പിച്ചതിന് ശേഷം നന്നായി അരച്ചെടുക്കുക.

അര മണിക്കൂർ കഴിഞ്ഞ് വേറെ ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് പുരട്ടി വെച്ചിരിക്കുന്ന മീൻ രണ്ട് വശവും മൂപ്പിച്ചെടുക്കണം. ഇതിലേക്ക്  അരച്ച് വച്ചിരിക്കുന്ന സവാള തക്കാളി അരച്ചതും ഉപ്പും കൂടി ചേർത്ത് 5 മിനിറ്റ് അടച്ചു വച്ച് വേവിക്കണം. അതിന് ശേഷം അടപ്പ് തുറന്ന് 3/4 കപ്പ്‌ വെള്ളം ഒഴിച്ച് വീണ്ടും 5 മിനിറ്റ് അടച്ചു വയ്ക്കണം. അതിന് ശേഷം ഗരം മസാല, ചാട്ട് മസാല, കസൂരിമെത്തി എല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തീ ഓഫ്‌ ചെയ്ത് ചൂടോടെ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com