ചൂട് ചോറിനൊപ്പം കക്ക ഇറച്ചി വരട്ടിയത്
Mail This Article
ചെറിയുള്ളിയും മസാലയും ചേർത്ത് കക്കാ ഇറച്ചി വരട്ടിയെടുത്താൽ എത്ര ചോറ് കഴിച്ചാലും മതിയാകില്ല!
ചേരുവകൾ
- കക്ക ഇറച്ചി - അരക്കിലോ
- ചെറിയ ഉള്ളി - 25 എണ്ണം
- സവാള - 2
കക്കാ ഇറച്ചി നന്നായി വൃത്തിയാക്കി അല്‍പം ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് ചൂടുവെള്ളത്തില്‍ കുറഞ്ഞത് എട്ടു തവണയെങ്കിലും കഴുകുക. പിന്നീട് ഒരു ചട്ടിയില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വെള്ളം ഒഴിക്കാതെ അടച്ചുവച്ച് വേവിക്കുക.
മറ്റൊരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് അതില്‍ കാല്‍ കപ്പ് തേങ്ങാക്കൊത്ത് ചേര്‍ത്ത് വറുക്കുക. അതിലേക്ക് ഉള്ളി രണ്ടായി പിളര്‍ന്നതും ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. പകുതി വഴന്നു കഴിയുമ്പോള്‍ സവാള അരിഞ്ഞതും മൂന്നു പച്ചമുളകും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒന്നരടീസ്പൂണ്‍ മുളക്‌പൊടി, ഒരു ടേബിള്‍ സ്പൂണ്‍ പെരുംജീരകപ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി, അര ടീസ്പൂണ്‍ ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ക്കുക. പച്ചമണം മാറുന്നതു വരെ വഴറ്റിയതിനു ശേഷം അതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന കക്കാ ഇറച്ചി ചേര്‍ത്ത് അടച്ച് വെച്ച് ചെറുതീയില്‍ ഒരു മിനിറ്റ് വേവിക്കുക. ശേഷം ആവശ്യാനുസരണം വഴറ്റിയെടുക്കുക.