ചപ്പാത്തിക്കും പൂരിയ്ക്കും പകരം ചോലെ ബട്ടൂര
Mail This Article
പഞ്ചാബികളുടെ പ്രഭാത ഭക്ഷണമായ ചോലെ ബട്ടൂര അസാധ്യ രുചിയിൽ എളുപ്പത്തിൽ തയാറാക്കാനുള്ള രുചിക്കൂട്ട്.
ചോലെ മസാലപ്പൊടി ഉണ്ടാക്കാൻ:
- കശ്മീരി മുളക് – 4
- കറുവാപ്പട്ട – 2
- കറുത്ത ഏലയ്ക്ക – 1
- പച്ച ഏലയ്ക്ക – 3
- ജീരകം – 1 ടീസ്പൂൺ
- പെരുംജീരകം – 1 ടീസ്പൂൺ
- മല്ലി – 1 ടീസ്പൂൺ
- അയമോദകം – 4 ടീസ്പൂൺ
- കുരുമുളക് – 1 ടീസ്പൂൺ
- ഗ്രാമ്പൂ – 5
- മാതളനാരങ്ങാ വിത്തുകൾ – 2 ടീസ്പൂൺ
- ഇടത്തരം ചൂട് പാനിൽ 1-2 മിനിറ്റ് ഡ്രൈ റോസ്റ്റ് ചെയ്യുക.
- ജാതിക്ക പൊടി – ഒരു നുള്ള്
- ഉണങ്ങിയ മാങ്ങപ്പൊടി – 1 ടീസ്പൂൺ
- കായം – ഒരു നുള്ള്
- ചുക്കുപൊടി – 1 ടീസ്പൂൺ
- മേൽ പറഞ്ഞ ചേരുവകൾ ചേർത്ത് ഒരു മിനിറ്റ് വറക്കുക.
- ഇത് തണുപ്പിച്ചതിനു ശേഷം, പൊടിച്ചു മാറ്റി വയ്ക്കുക.
കാബൂളി കടല പാചകം ചെയ്യാൻ
- ബ്ലാക്ക് ടീ ബാഗുകൾ – 2 (2 ടീസ്പൂൺ ചായപ്പൊടി )
- ഏലയ്ക്ക – 4
- കുരുമുളക് – 12
- കറുവപ്പട്ട – 1
- കറുത്ത ഏലയ്ക്ക – 1
- വെള്ളം – 6 കപ്പ്
- കാബൂളി കടല – 2 കപ്പ് (വെള്ളത്തിൽ കുതിർത്തത്)
മുകളിൽ പറഞ്ഞവ ഒരു പ്രഷർ കുക്കറിൽ ചേർക്കുക
ഇടത്തരം ചൂടിൽ ആദ്യത്തെ വിസിൽ വരെ വേവിക്കുക
പിന്നീട് ചൂട് കുറയ്ക്കുക, 15 മിനിറ്റ് വേവിച്ച് മാറ്റി വയ്ക്കുക.
ചോലെ തയാറാക്കാൻ
- എണ്ണ – 2 ടേബിൾസ്പൂൺ
- ഗ്രാമ്പൂ – 10
- ജീരകം – 1 ടീസ്പൂൺ
- സവാള – 2 (അരിഞ്ഞത്)
- ഉപ്പ് – 1 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
- പച്ചമുളക് അരിഞ്ഞത് – 1 ടേബിൾസ്പൂൺ
- കശ്മീരി മുളകുപൊടി – 2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി – 1 നുള്ള്
- മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
- ജാതിക്കാപ്പൊടി – 1 നുള്ള്
- കായം – 1 നുള്ള്
- തക്കാളി – 5 വലുത് അരച്ചത്
- ചോലെ മസാല പൊടി – 2 ടേബിൾസ്പൂൺ
- അരിഞ്ഞ മല്ലിയില – 2 ടേബിൾസ്പൂൺ
- ഇഞ്ചി – 2 ടേബിൾസ്പൂൺ (നീളത്തിൽ അരിഞ്ഞത്)
- നെയ്യ് – 1 ടേബിൾസ്പൂൺ
ഇടത്തരം ചൂട് പാനിൽ 2 ടേബിൾസ്പൂൺ എണ്ണ ചേർക്കുക. ആദ്യം ഗ്രാമ്പൂ, ജീരകം എന്നിവ ചേർക്കുക. പിന്നീട് അരിഞ്ഞ ഉള്ളി, ഉപ്പ് എന്നിവ ചേർത്ത് 5 മിനിറ്റ് സ്വർണ്ണനിറമാവുന്നതുവരെ വറക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരിഞ്ഞത്, കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ജാതിക്കാപ്പൊടി, ഒരു നുള്ള് കായം എന്നിവ ചേർക്കുക. അതിനുശേഷം അരച്ചുവച്ച തക്കാളി പേസ്റ്റ് ചേർത്ത് മൂടി 15 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക. പിന്നീട് വേവിച്ച കാബൂളി കടല ചേർക്കുക. അതിനുശേഷം ചോലെ മസാലപ്പൊടി ചേർക്കുക. ഒരു കപ്പ് കടല വേവിച്ച വെള്ളംകൂടി ചേർക്കുക. 5-7 മിനിറ്റ് വേവിക്കുക. മല്ലിയില, ഇഞ്ചി അരിഞ്ഞത്, ഒരു ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർത്ത് ബട്ടൂരയുടെ കൂടെ ചൂടോടെ വിളമ്പുക.
ബട്ടൂര തയാറാക്കാൻ
- മാവ് ഉണ്ടാക്കാൻ
- മൈദ – 2 കപ്പ്
- റവ – 2 ടേബിൾസ്പൂൺ
- പഞ്ചസാര – 1 ടീസ്പൂൺ
- ഉപ്പ് – 1 ടീസ്പൂൺ
- നെയ്യ് – 2 ടേബിൾസ്പൂൺ
- തൈര് – 3 ടേബിൾസ്പൂൺ
- സോഡാപ്പൊടി – 1/2 ടീസ്പൂൺ
- വെള്ളം – ഒന്നേകാൽ കപ്പ്
തയാറാക്കുന്ന വിധം
മൈദ, സോഡാപ്പൊടി, ഉപ്പ്, റവ, പഞ്ചസാര എന്നിവ ഒരു പാത്രത്തിലേക്ക് ചേർക്കുക. അതിലേക്ക് തൈരും വെള്ളവും ചേർത്ത് മാവ് കുഴച്ചെടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ എണ്ണ പുരട്ടി നനഞ്ഞ തുണിയിട്ട് അര മണിക്കൂർ മൂടിവയ്ക്കുക .
അര മണിക്കൂറിന് ശേഷം ഇഷ്ട്ടമുള്ള ആകൃതിയിൽ പരത്തി എടുത്ത് ഇടത്തരം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം....
ബട്ടൂര ബലൂൺ പോലെ പൊള്ളുമ്പോൾ തിരിച്ചിട്ടു ഗോൾഡൻ ബ്രൗൺ നിറമാവുന്നത്തുവരെ വറുത്തു കോരുക.
സവാള അരിഞ്ഞത്, മുളക്, അച്ചാർ, തൈര് എന്നിവയ്ക്കൊപ്പം സ്വാദിഷ്ടമായ ചോലെ ബട്ടൂര ചൂടോടെ വിളമ്പാം.