ചൂടോടെ കൊറിക്കാം മസാല മഖാനാ, വൈറ്റമിൻസ് ധാരാളം
Mail This Article
×
താമര വിത്ത് ഇതുപോലെ മസാല ചേർത്ത് വറുത്ത് കൊറിക്കാം.
ചേരുവകൾ
- ലോട്ടസ് സീഡ്‌സ് (മഖാനാ) - 2 കപ്പ്
- ബട്ടർ - 1 ടേബിൾ സ്പൂൺ
- കശുവണ്ടി - 2 ടേബിൾസ്പൂൺ
- മുളകുപൊടി - 1/2 ടീസ്പൂൺ
- കുരുമുളക് പൊടി -1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ ബട്ടർ ചേർത്ത് ചൂടാക്കുമ്പോൾ ഇതിലേക്ക് കശുവണ്ടിയും കറിവേപ്പിലയും ചേർത്ത് വറുക്കുക.
ശേഷം ലോട്ടസ് സീഡ് ചേർത്ത് ചെറിയ തീയിൽ 4-5 മിനിറ്റ് വറക്കുക. അതിലേക്ക് മുളകുപൊടി, കുരുമുളക് പൊടി , ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. രുചികരമായ മസാല മഖാനാ റെഡി. ചൂടോടെ കഴിക്കാം. വായു കടക്കാത്ത പാത്രത്തിൽ ഇട്ട് സൂക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.