ADVERTISEMENT

കുറഞ്ഞ ചേരുവകൾ ചേർത്ത് സോസ് ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ ചില്ലി ചിക്കൻ ഉണ്ടാക്കാം. അധികം മസാല ചേർക്കാതെ നന്നായി പച്ചമുളക് ചേർക്കുന്നതാണ് ഇതിന്റെ രുചി രഹസ്യം.

  ചേരുവകൾ

  • ചിക്കൻ – 900 ഗ്രാം
  • പച്ചമുളക് – 8-10 എരിവ് അനുസരിച്ചു എടുക്കാം
  • മഞ്ഞൾപ്പൊടി – 1/4 സ്പൂൺ 
  • കുരുമുളക് – 2 1/4 സ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • വെളിച്ചെണ്ണ - 2 സ്പൂൺ 
  • കറിവേപ്പില
  • ഇഞ്ചി - 1 1/2 സ്പൂൺ 
  • കാപ്‌സിക്കം – 1

തയാറാക്കുന്ന വിധം 

  • ചിക്കൻ നന്നായി കഴുകി ചെറിയ കഷണങ്ങളാക്കി മുറിക്കുക. 
  • മഞ്ഞൾപ്പൊടി ഉപ്പ് കുരുമുളക് പൊടി എന്നിവ ചേർത്ത് വേവിക്കുക.
  • ശേഷം മൺചട്ടിയിൽ 2 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് സവാള ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
  • അതിലേക്കു വേവിച്ച ചിക്കൻ ചേർത്ത് യോജിപ്പിച്ച് വീണ്ടും കുറച്ച് പച്ചമുളക് കറിവേപ്പില കുരുമുളക് പൊടി എന്നിവ കൂടെ ചേർത്ത് മിക്സ്‌ ചെയ്യുക (മല്ലിയില ചേർക്കണമെന്നില്ല ). ഇത് ചപ്പാത്തി, ചോറ്, പൊറോട്ട ഏതിന്റെ കൂടെയും കഴിക്കാം.

  Note : പച്ചമുളകിന്റെയും കറിവേപ്പിലയുടെയും രുചിയാണ് ഈ കറിക്ക് കൂടുതൽ ഉണ്ടാവുക. എരിവ് അനുസരിച്ചു അളവിൽ മാറ്റം വരുത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com