കൊതിയൂറും ചെമ്മീൻ റോസ്റ്റ്
Mail This Article
×
ചെമ്മീൻ റോസ്റ്റ് ഇങ്ങനെ ഉണ്ടാക്കിയാൽ ചോറുണ്ണുന്നതിന് ഒരു കണക്കും ഉണ്ടാവില്ല!
ആവശ്യമുള്ള ചേരുവകൾ
- ചെമ്മീന്‍ വൃത്തിയാക്കിയത് - 1 കിലോഗ്രാം
- മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
- ഇഞ്ചി-വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ
- ഗരം മസാല - 1 ടീസ്പൂൺ
- ചതച്ച മുളകുപൊടി - 1 ടീസ്പൂൺ
- കുരുമുളക് പൊടി - 1/4 ടീസ്പൂൺ
- വിനാഗിരി / നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില - ഒരുപിടി
- വെളിച്ചെണ്ണ - 1/4 കപ്പ്
തയാറാക്കുന്ന വിധം
- വൃത്തിയാക്കിയ ചെമ്മീനിൽ മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ചേർത്ത് നന്നായി പുരട്ടി അര മണിക്കൂർ വയ്ക്കുക.
- ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പുരട്ടി വെച്ച ചെമ്മീൻ തിരിച്ചും മറിച്ചും ഇട്ട് ചെറുതായി വറുത്തെടുക്കുക. വറക്കുമ്പോൾ കുറച്ചു കറിവേപ്പില കൂടി ഇട്ടു കൊടുക്കുക.
ചെമ്മീൻ വഴറ്റാൻ ആവശ്യമായ ചേരുവകൾ
- വറ്റൽ മുളക് - 3
- വെളിച്ചെണ്ണ - ആവശ്യത്തിന്
- വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് - 1/2 കപ്പ്
- ഇഞ്ചി പൊടിയായി അരിഞ്ഞത് – 1/2 കപ്പ്
- ചെറിയ ഉള്ളി ചതച്ചത് - കപ്പ്
- തേങ്ങാക്കൊത്ത് - ഒരു കപ്പ്
- പച്ചമുളക് - 2 എണ്ണം
- ഉപ്പ് - ആവശ്യത്തിന്
- മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
- ചതച്ച മുളകുപൊടി - 1 ടീസ്പൂൺ
- കുടംപുളി - 3-4
തയാറാക്കുന്ന വിധം
- മറ്റൊരു ചട്ടി അടുപ്പിൽ വച്ച് ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് മൂന്നോ നാലോ കുടംപുളി ഇട്ടു നന്നായി തിളപ്പിക്കുക. (ഇത് വറ്റി മുക്കാൽ ഗ്ലാസ് ആകണം).
- ഇതേ സമയം തന്നെ ചെമ്മീൻ വഴറ്റാനുള്ള ചട്ടിയും അടുപ്പിൽ വയ്ക്കുക.
- ചെമ്മീൻ വറുത്ത എണ്ണ ഈ ചട്ടിയിലേക്കു അരിച്ചു ഒഴിക്കുക. .
- എണ്ണ ചൂടാകുമ്പോൾ വറ്റൽ മുളക് ഇട്ടു കൊടുക്കുക.
- അതിനു ശേഷം വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത്, ഇഞ്ചി പൊടിയായി അരിഞ്ഞത്, തേങ്ങാക്കൊത്ത് എന്നിവ ഇട്ടു വഴറ്റുക. ചെറിയ ഉള്ളി ചതച്ചതും പച്ചമുളകും കൂടി ഇട്ട് എണ്ണ തെളിയുന്നത് വരെ വഴറ്റുക. അതിനുശേഷം മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ, കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ, ചതച്ച മുളകുപൊടി - 1 ടീസ്പൂൺ ഇത്രയും കൂടി ഇട്ടു വഴറ്റുക . കുറച്ചു കറിവേപ്പിലയും ചേർക്കാം. നന്നായി മൂക്കുമ്പോൾ തിളച്ചു കൊണ്ടിരിക്കുന്ന കുടംപുളി വെള്ളത്തോടെ ചേർക്കുക. അവസാനം വറുത്തു വെച്ച ചെമ്മീൻ കൂടി ഇട്ടു വരട്ടി എടുക്കുക. കൊതിയൂറും ചെമ്മീൻ റോസ്റ്റ് തയാർ.
English Summary : Prawns Roast Kerala Style
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.