ADVERTISEMENT

ഒരടിപൊളി ചില്ലി ചിക്കൻ ഫ്രൈ രുചിക്കൂട്ട്, വളരെ എളുപ്പത്തിൽ  അതും റസ്റ്ററന്റ് സ്റ്റൈലിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ :

  • ബോൺലെസ് ചിക്കൻ (ചതുരകഷണങ്ങളായി അരിഞ്ഞത്) - 300 ഗ്രാം
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളകുപൊടി - 1 ടീസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • സോയ സോസ് - 1 ടീസ്പൂൺ
  • മുട്ട - 1
  • കോൺഫ്ലവർ - 2 ടേബിൾസ്പൂൺ
  • മൈദ - 1 ടേബിൾസ്പൂൺ
  • വെജിറ്റബിൾ ഓയിൽ – വറുക്കാൻ ആവശ്യത്തിന്

സോസ് തയാറാക്കാൻ

  • വെജിറ്റബിൾ ഓയിൽ - 3 ടേബിൾസ്പൂൺ
  • വെളുത്തുള്ളി (അരിഞ്ഞത്) - 1 ടീസ്പൂൺ
  • ഇഞ്ചി (അരിഞ്ഞത്) - 1 ടീസ്പൂൺ
  • പച്ചമുളക് - 2 എണ്ണം
  • സവാളയുടെ അല്ലി - 1
  • കാപ്‌സിക്കം (ക്യൂബ്സായി അരിഞ്ഞത്) - 1
  • റെഡ് ചില്ലി സോസ് - 1 ടേബിൾസ്പൂൺ
  • ടുമാറ്റോ സോസ് - 2 ടേബിൾസ്പൂൺ
  • സോയ സോസ് - 1 ടേബിൾസ്പൂൺ
  • കോൺഫ്ലവർ കുറുക്ക് - 1 1/2 ടേബിൾസ്പൂൺ കോൺഫ്ലവർ + 1/2 കപ്പ്‌ വെള്ളം
  • വിനാഗിരി - 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • സ്പ്രിങ് ഒണിയൻ അരിഞ്ഞത്

തയാറാക്കുന്ന വിധം :

• ഒരു ബൗളിൽ ചിക്കൻ, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, മുളകുപൊടി, സോയ സോസ്, മുട്ട, കോൺഫ്ലവർ, മൈദ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് 30 മിനിറ്റ് അടച്ച് വയ്ക്കുക.

• മാരിനേറ്റ് ചെയ്ത ചിക്കൻ ചൂട് എണ്ണയിൽ 3 - 4 മിനിറ്റ് വരെ വറുത്തെടുത്ത് മാറ്റി വയ്ക്കുക.

• ഒരു ഫ്രൈയിങ് പാൻ ചൂടാക്കി  എണ്ണ ഒഴിച്ച് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, സവാള, കാപ്‌സിക്കം എന്നിവ ചേർത്ത് 2 മിനിറ്റ് ചെറിയ തീയിൽ വഴറ്റുക. ഇതിൽ റെഡ് ചില്ലി സോസ്, ടുമാറ്റോ സോസ്, സോയ സോസ് എന്നിവ ചേർത്ത് 1 മിനിറ്റ് ഇളക്കി കൊടുക്കുക. ഇതിൽ കോൺഫ്ലവറിന്റെ കുറുക്കും വിനാഗിരിയും ചേർത്ത് 1 മിനിറ്റ് ഇളക്കുക. വറുത്ത ചിക്കനും സ്പ്രിങ് ഒണിയനും ചേർത്ത് നന്നായി കുറച്ച് നേരം ഇളക്കിയ ശേഷം ഗ്യാസ് ഓഫ്‌ ചെയ്യുക. ചൂടോടെ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com