ADVERTISEMENT

ജാൽഫ്രേസി എന്നൊക്കെ പറയുമ്പോൾ നാക്കുളുക്കുമെങ്കിലും രുചിയിൽ സിംപിളാണ് ഈ പനീർ വിഭവം. വ്യത്യസ്ത രുചിയിൽ സ്വാദിഷ്ടമായി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ 

  • പനീർ – 250 ഗ്രാം 
  • എണ്ണ – 3 ടേബിൾസ്പൂൺ 
  • ജീരകം – 1 ടീസ്പൂൺ
  • സവാള – 1
  • വെളുത്തുള്ളി – 2 
  • മുളകുപൊടി – 1 ടീസ്പൂൺ 
  • മല്ലിപ്പൊടി – 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ 
  • ചെറിയ തക്കാളി – 1
  • കാപ്സിക്കം – 1 
  • നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
  • ഇഞ്ചി – 1 ഇഞ്ച് കഷണം
  • മല്ലിയില
  • ഉപ്പ്

തയാറാക്കുന്ന വിധം : 

  • ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി ജീരകം ചേർത്ത് 30 സെക്കൻഡ് നേരം വറുക്കുക. ഇതിലേക്ക് സവാളയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഇളക്കി തക്കാളി ചേർത്ത് വേവിക്കുക.
  • ഇതിൽ ഉപ്പും കാപ്സിക്കവും ചേർത്ത് 2-3 മിനിറ്റ് ഫ്രൈ ചെയ്യുക. ഇതിലേക്ക് പനീർ ഇട്ട്  2 ടേബിൾസ്പൂൺ വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക. 
  • തീ ഓഫ് ചെയ്ത്  ഇഞ്ചി, നാരങ്ങ നീര് എന്നിവ ചേർത്ത് മല്ലിയിലയും ഇട്ട് ചൂടോടെ വിളമ്പാം. 

English Summary : Paneer Jalfrezi tastes best paired with warm rotis or paratha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com