പഞ്ഞിപോലത്തെ അപ്പം തയാറാക്കാൻ അരമണിക്കൂർ മതി
Mail This Article
×
അര മണിക്കൂറിനുള്ളിൽ പഞ്ഞിപോലത്തെ അപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- റവ - ഒന്നര കപ്പ്
- അരിപ്പൊടി - കാൽ കപ്പ്
- യീസ്റ്റ് - ഒരു ടീസ്പൂൺ
- പഞ്ചസാര - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- ചെറുചൂട് വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു മിക്സിയുടെ ജാറിലേക്ക് റവ, അരിപ്പൊടി, യീസ്റ്റ്, പഞ്ചസാര, ഉപ്പ്, ചെറുചൂട് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു ബൗളിലേക്കു ഒഴിച്ച് വയ്ക്കുക.
- 15 -20 മിനിറ്റ് അടച്ചു വച്ച ശേഷം ഉപ്പും മധുരവും നോക്കാം.
- ഫ്രൈയിങ് പാൻ ചൂടാക്കിയ ശേഷം മാവ് ഒഴിച്ച് കൊടുക്കുക. അധികം പരത്താതെ മാവ് ഒഴിക്കണം. ഈ സമയത്തു ഫ്ളയിം കൂട്ടി വക്കണം.മാവു നല്ല ചൂടാവുമ്പോൾ ഹോൾസ് വന്നു തുടങ്ങിയാൽ തീ കുറച്ച ശേഷം അപ്പം മൂടി വച്ച് വേവിച്ചെടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.