കബ്സ, തനതു അറേബ്യൻ രുചിയിൽ
Mail This Article
×
അറേബ്യയുടെ തനി രുചിയിലുള്ള കബ്സ വളരെ എളുപ്പത്തിലും അതേ സ്വാദോടെ കൂടി വീട്ടിൽ തയാറാക്കാം.
ചേരുവകൾ
- ചിക്കൻ – 1 കിലോഗ്രാം
- സവാള - 2
- തക്കാളി പഴുത്തത് – 3
- വെളുത്തുള്ളി – 6 വലിയ അല്ലി
- പച്ചമുളക് - 2
- ഏലയ്ക്ക – 6
- ഗ്രാമ്പൂ – 6
- ചെറിയ ജീരകം – ഒരു ടീസ്പൂൺ
- കുരുമുളക് – ഒരു ടീസ്പൂൺ
- ബ്ലാക്ക് ലെമൺ – 2
- ബേ ലീഫ് – 4
- കറുവാപട്ട – വലിയ ഒരു കഷ്ണം
- ചിക്കൻ സ്റ്റോക്ക് – രണ്ട്
- ടൊമാറ്റോ പേസ്റ്റ് – 2 ടേബിൾസ്പൂൺ
- കബ്സ മസാല – മൂന്ന് ടീസ്പൂൺ
- ബസ്മതി അരി – മൂന്ന് ഗ്ലാസ് (3/4 കിലോഗ്രാം)
തയാറാക്കുന്ന വിധം
- ബസ്മതി അരി കഴുകി രണ്ട് മണിക്കൂർ കുതിർത്ത് വയ്ക്കുക.
- ചിക്കൻ വലിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക.
- ഒരു ഫ്രൈയിങ് പാനിൽ നാല് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ വെജിറ്റബിൾ ഓയിൽ ഒഴിച്ച് ചൂടായാൽ സവാള ചെറുതായി അരിഞ്ഞ് നന്നായി വഴറ്റുക.
- ശേഷം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇട്ട് വഴറ്റുക. അതിനു ശേഷം തക്കാളി ചെറുതായി അരിഞ്ഞത് നന്നായി വഴറ്റുക. അതിലേക്ക് ഏലയ്ക്ക, ഗ്രാമ്പൂ, പട്ട മറ്റു മസാലകൾ എന്നിവ ചേർത്ത് നന്നായി വഴറ്റി നല്ല ഒരു മണം വരുന്നത് വരെ കാത്തിരിക്കുക.
- കബ്സ മസാലയും ചിക്കൻ സ്റ്റോക്കും ടൊമാറ്റോ പേസ്റ്റും ചേർക്കുക. ഇതിലേക്ക് വൃത്തിയാക്കി വച്ചിട്ടുള്ള കോഴി കഷ്ണങ്ങൾ ഇടുക. 5 മിനിറ്റ് വേവിക്കുക. അതിനുശേഷം ചൂടുള്ള വെള്ളം ആറര ഗ്ലാസ് ഒഴിച്ച് 25 മിനിറ്റ് വേവിക്കുക. (രണ്ട് കപ്പ് അരിയ്ക്ക് നാലര കപ്പ് വെള്ളം എന്ന കണക്കിൽ) ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. 30 മിനിറ്റിനുശേഷം. കോഴിക്കഷ്ണങ്ങൾ അതിൽനിന്നും മാറ്റി എടുക്കാം. ( ഈ വെള്ളം അരിച്ചെടുത്ത് അതിലാണ് അരി വേവിക്കുന്നത്).
- ആ വെള്ളത്തിൽ അരിയിടാം, മിതമായ ചൂടിൽ അരി വേവിക്കുക. കോഴി കഷണങ്ങളിൽ നാരങ്ങാനീര് പുരട്ടി അതിനുശേഷം ഒരൽപം ഒലീവ് ഓയിൽ കൂടെ ഒഴിച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക. അരിയിലെ വെള്ളം പറ്റിയതിനു ശേഷം 20 മിനിറ്റ് ചെറിയ തീയിൽ ദം ചെയ്യുക. ചൂടോടെ വിളമ്പാം, വേറെ യാതൊരു കറിയുടെയും ആവശ്യമില്ല.
English Summary : Kabsa is a mixed rice dish, served on a communal platter, that originates from Saudi Arabia.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.