വേനൽ ചൂടിനെ പ്രതിരോധിക്കാൻ നാടൻ സംഭാരം
Mail This Article
ഒരിക്കലെങ്കിലും സംഭാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ. വേനൽകാലത്ത് കുടിക്കാൻ ഇതിലും മികച്ചൊരു ഡ്രിങ്ക് ഉണ്ടോ?
ചേരുവകൾ
1. പുളിയുള്ള തൈര് -2 കപ്പ്
2. വെള്ളം - ആവശ്യത്തിന്
3. ചുവന്നുള്ളി - 4 അല്ലി
4. ഇഞ്ചി - ഒരു ചെറിയ കഷ്ണം
5. നാരകത്തിന്റെ ഇല -2
6. കറിവേപ്പില -2 തണ്ട്
7. കാന്താരി മുളക് - 5 എണ്ണം
8. ഉപ്പ്
സംഭാരം ഉണ്ടാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് തൈര് ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഈ അടിച്ചെടുത്തത് ഒരു വലിയ മൺപാത്രത്തിലേക്ക് ഒഴിക്കാം. പിന്നീട് ആവശ്യത്തിനുള്ള വെള്ളം ചേർക്കാം (തൈരിന്റെ പുളിക്കനുസരിച്ച്).
ചുവന്നുള്ളി, ഇഞ്ചി, നാരകത്തിന്റെ ഇല, കറിവേപ്പില, കാന്താരി മുളക് എന്നിവ ചതച്ചെടുത്ത് മോരിലേക്ക് ചേർക്കുക. പിന്നീട് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഇനി ഇത് ഓരോ ഗ്ലാസിലേക്കും ഒഴിച്ച് വിളമ്പാം.
English Summary : Buttermilk, Healthy summer drink