ADVERTISEMENT

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെട്ട പൂരിയും കിഴങ്ങു മസാലയും രുചികരമായി തയാറാക്കാം.

ചേരുവകൾ 

  • കിഴങ്ങു വേവിച്ചുടച്ചത് - 3
  • സവാള - 2 ഇടത്തരം നീളത്തിൽ കനം കുറച്ച് അരിഞ്ഞത്
  • പച്ചമുളക് - 2 
  • വെള്ളം - കാൽ കപ്പ് 
  • കടലപ്പരിപ്പ് - 2 ടീസ്പൂൺ 
  • ഉഴുന്നുപരിപ്പ് - 1 ടീസ്പൂൺ 
  • കടുക് - 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • മുളകുപൊടി എരിവില്ലാത്തത് - 1/4 ടീസ്പൂൺ
  • കറിവേപ്പില
  • മല്ലിയില
  • വെളിച്ചെണ്ണ 

 

പൂരിയ്ക്ക് ആവശ്യമായവ 

  • ഗോതമ്പു പൊടി - 2 കപ്പ് 
  • മൈദ - 2 ടേബിൾസ്പൂൺ 
  • റവ - 2 1/2 ടേബിൾസ്പൂൺ 
  • നെയ്യ് - 2 ടീസ്പൂൺ 
  • ഉപ്പ്‌ - 1 ടീസ്പൂൺ 
  • പഞ്ചസാര - 2 നുള്ള്‌
  • വെള്ളം - 3/4 കപ്പും 2 ടേബിൾസ്പൂണും (പൊടി അനുസരിച്ചു ചേർക്കുന്ന വെള്ളത്തിന്റെ അളവിന് വ്യത്യാസം വരാം)

 

പൂരി തയാറാക്കാൻ 

  • ഒരു പാത്രത്തിൽ വെള്ളം, റവ, നെയ്യ്, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. 
  • ഗോതമ്പുപൊടിയും മൈദയും ഇട്ടു കൊടുത്തു കുറേശ്ശെ ആയി കുഴച്ചു മാവ് പരുവത്തിൽ ആക്കുക. 
  • വെള്ളം കൂടാനോ കുറയാനോ പാടില്ല.
  • നന്നായി അഞ്ചു മിനിറ്റ് നേരം കുഴച്ച് അടച്ചു മാറ്റിവയ്ക്കുക. പത്തു മിനിറ്റിന് ശേഷം ചെറിയ ഉരുളകളാക്കി നാല് വശങ്ങളും ഒരേ കനത്തിൽ വൃത്താകൃതിയിൽപരത്തിയെടുക്കുക.
  • എണ്ണ നന്നായി ചൂടായതിനു ശേഷം ഓരോന്നായി ചുട്ടെടുക്കുക.

 

കിഴങ്ങു മസാല തയാറാക്കാൻ 

  • കിഴങ്ങു നന്നായി വേവിച്ചുടയ്ക്കുക, ചെറിയ കഷണങ്ങൾ ഉണ്ടാകണം. 
  • ഒരു പാനിലോ ചീന ചട്ടിയിലോ മൂന്ന്  ടേബിൾസ്പൂൺ എണ്ണ ഒഴിക്കുക. എണ്ണചൂടാകുമ്പോൾ കടലപ്പരിപ്പ്, ഉഴുന്ന്, കടുക്, പച്ചമുളക്, ചുവന്നമുളക്, കറിവേപ്പില എന്നിവ ഒരുമിച്ചിട്ടു മൂപ്പിക്കുക. കരിയാതെ ശ്രദ്ധിക്കണം. ഇതിൽ അരിഞ്ഞുവച്ച സവാള ചേർക്കുക. സവാളയിൽ ആവശ്യത്തിനുള്ള ഉപ്പിട്ട് വഴറ്റുക. 
  • സവാള വെന്തു നിറം മാറി പിങ്ക് ആയി  വരുമ്പോൾ തീ കുറച്ചു വയ്ക്കുക. മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർക്കുക. രണ്ടു ടേബിൾസ്പൂൺ വെള്ളം കൂടെ ചേർത്ത് ഇളക്കുക. 
  • ഇത് നിർബന്ധമായും ചെയ്യുക, പൊടി കരിയാതെ ഇരിക്കാനും കിഴങ്ങു ഇളക്കാൻ എളുപ്പത്തിനും വേണ്ടിയാണു വെള്ളം ചേർക്കുന്നത്. കൂടി പോകാൻ പാടില്ല. ശേഷം വേവിച്ച കിഴങ്ങു ചേർത്ത് 
  • ഇളക്കി യോജിപ്പിക്കുക. 

 

  • രണ്ടു ടേബിൾസ്പൂൺ വെള്ളവും ഉപ്പും ചേർത്ത് മസാല വഴറ്റുക. മല്ലിയില ചേർത്ത് വിളമ്പാം. ഗ്രേവി പരുവം ആണെങ്കിൽ വെള്ളം കൂടുതൽ ചേർക്കുക പൂരി മസാല റെഡി.

 

English Summary : Hotel style Potato Masala and Poori Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com