ഞൊടിയിടയില്‍ അടിപൊളി വെന്ത മുന്തിരി ജ്യൂസ് റെഡി!
Mail This Article
×
വെറും രണ്ട് ചേരുവകൾ കൊണ്ട് തയാറാക്കാവുന്ന സൂപ്പർ മുന്തിരി ജ്യൂസ്, മികച്ചൊരു ദാഹശമിനിയാണ്.
ചേരുവകൾ
- മുന്തിരി - അരക്കിലോ
- പഞ്ചസാര - 12 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
മുന്തിരി ഉപ്പും കുറച്ച് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഏഴ് മണിക്കൂര്‍ വെള്ളത്തില്‍ മുക്കി വയ്ക്കുക. തുടര്‍ന്ന് ഇത് നന്നായി കഴുകി എടുത്ത് ഒരു ഫ്രൈയിങ് പാനിൽ നികക്കെ വെള്ളം ഒഴിച്ച് പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വയ്ക്കുക. തിളച്ചു തുടങ്ങുമ്പോള്‍ മുന്തിരിയില്‍നിന്ന് തൊലി വിട്ടുവരുന്നത് കാണാം. പൂര്‍ണമായി തൊലി വിട്ടുവന്നു കഴിയുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്യുക. ആറിയതിനു ശേഷം അരിപ്പയില്‍ അരിച്ചെടുത്ത് തൊലി മാറ്റുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.