ADVERTISEMENT

വീട്ടുമുറ്റത്തുള്ള ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ജ്യൂസ്.

ആവശ്യമായ ചേരുവകൾ

  • സാലഡ് കുക്കുമ്പർ    -  ഒന്ന്
  • കാന്താരി മുളക്                - 4 / 5 എണ്ണം 
  • ചെറുനാരങ്ങ                   - ഒരെണ്ണത്തിന്റെ പകുതി
  • വെളുത്തുള്ളി                   - 4 അല്ലി
  • ഇലുമ്പൻപുളി                     - 4 എണ്ണം
  • ഇഞ്ചി                            - ഒരു കഷ്ണം
  • കറിവേപ്പില                     - ആവശ്യത്തിന്
  • ഉപ്പ്                                - ആവശ്യത്തിന്

തയാറാക്കുന്ന വിധം

തൊലി കളഞ്ഞ് വൃത്തിയാക്കിയ വെള്ളരിക്ക ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച് വയ്ക്കുക. ഇവ ജ്യൂസറിൽ ഇട്ട് അതിലേക്ക് നാരങ്ങ പിഴിഞ്ഞ് ഒഴിക്കാം. ശേഷം വെളുത്തുള്ളി, ഇലുമ്പൻപുളി, കറിവേപ്പില, കാന്താരി മുളക്, ഇഞ്ചി, ആവശ്യത്തിന് ഉപ്പ് അൽപം വെള്ളവും കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക. അതിനുശേഷം തയാറായ  ജ്യൂസ് ഒരു കപ്പിലേക്ക് മാറ്റി എടുത്ത് കുടിക്കാം.

ശ്രദ്ധിക്കാൻ : അധികമായാൽ അമൃതും വിഷമാണ്. കൊളസ്ട്രോൾ ഉള്ളവർ ഈ ജ്യൂസ് ഏതളവില്‍ കുടിക്കാം? എത്രത്തോളം സുരക്ഷിതമാണ്? ഇപ്പോഴുള്ള ചികിത്സയെ ബാധിക്കുമോ? സ്ഥിര ഉപയോഗം കൊണ്ട് പ്രശ്‌നങ്ങൾ ഉണ്ടോ എന്നുള്ളത് ഡോക്ടർമാരോട് അന്വേഷിക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com