വീശപ്പം, മാവ് പുളിപ്പിക്കാതെ ഉടൻ തന്നെ ചുട്ടെടുക്കാം
Mail This Article
×
എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു പലഹാരം ആണ് വീശപ്പം. മാവ് പുളിക്കാൻ വയ്ക്കാതെ അരച്ച ഉടൻ തന്നെ ചുട്ടെടുക്കാം. നോൺ വെജ് കറി കൂട്ടി കഴിക്കാൻ നല്ല രുചിയാണ്.
ചേരുവകൾ
- പച്ചരി - ഒരു കപ്പ്
- മുട്ട - 1
- തേങ്ങാപ്പാൽ - ഒന്നേകാൽ കപ്പ്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പച്ചരി രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. പച്ചരിക്ക് പകരം ബസ്മതി അരിയോ, കൈമ അരിയോ ഉപയോഗിക്കാം.
- കുതിർത്ത പച്ചരി, മുട്ടയും അരക്കപ്പ് തേങ്ങാപ്പാലും ചേർത്ത് നന്നായി അരച്ചെടുക്കുക.
- ഇതിലേക്ക് ബാക്കിയുള്ള തേങ്ങാപ്പാലും അവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക.
- ഒരു അപ്പച്ചട്ടി ചൂടാക്കി ഓരോ തവി മാവ് ഒഴിച്ച് അപ്പം ചുറ്റുന്നത് പോലെ കനംകുറച്ച് ചുറ്റുക. 30 സെക്കൻഡ് അടച്ച് വച്ച് വേവിച്ച് നാലായി മടക്കി എടുക്കുക.
- ചിക്കൻ കറിയോ വെജിറ്റബിൾ കുറുമയോ ചേർത്ത് കഴിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.