നല്ല പഞ്ഞി പോലെയുള്ള ക്രീം ബൺ എണ്ണയിൽ വറുത്തെടുക്കാം
Mail This Article
×
പണ്ട് മുതലേ ബേക്കറികളിലെ സ്ഥിരം പലഹാരമാണ് ക്രീം ബൺ. തയാറാക്കാൻ വളരെ എളുപ്പമാണ്. അവ്ൻ ഒന്നുമില്ലാതെ എണ്ണയിൽ വറുത്ത് എടുത്തു നല്ല പഞ്ഞി പോലെയുള്ള ക്രീം ബൺ തയാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാവും ഈ മധുരം.
ചേരുവകൾ
- മൈദ- മൂന്ന് കപ്പ് + 3 ടേബിൾ സ്പൂൺ
- പാൽ - ഒന്നര കപ്പ്
- യീസ്റ്റ് - രണ്ട് ടീസ്പൂൺ
- ബട്ടർ- മൂന്ന് ടേബിൾസ്പൂൺ
- പഞ്ചസാര - മൂന്ന് ടേബിൾ സ്പൂൺ
- ഉപ്പ്- ഒരു ടീസ്പൂൺ
- എണ്ണ - വറുക്കാൻ ആവശ്യത്തിന്
ക്രീം തയാറാക്കാൻ
- ബട്ടർ -100 ഗ്രാം
- പഞ്ചസാര പൊടിച്ചത് - രണ്ടര കപ്പ്
- പാൽ- രണ്ട് ടേബിൾസ്പൂൺ
- വാനില എസൻസ് - അരടീസ്പൂൺ
തയാറാക്കുന്ന വിധം
- ഇളം ചൂടുള്ള ഉള്ള ഒന്നര കപ്പ് പാലിൽ യീസ്റ്റ് കുതിർത്തു വയ്ക്കുക .
- 5 മിനിറ്റുകൊണ്ട് യീസ്റ്റ് നന്നായി പതഞ്ഞു പൊങ്ങിവരും.
- ഇതിലേക്ക് ഉരുക്കിയ ബട്ടർ, പഞ്ചസാര, ഉപ്പ് ഇവ ചേർത്ത് ഇളക്കുക. മൈദ കുറേശ്ശേ ചേർത്ത് 10 മിനിറ്റ് നന്നായി കുഴച്ചെടുക്കുക.
- ഇത് അടച്ചു വച്ച് ഒരു മണിക്കൂർ പൊങ്ങാൻ വയ്ക്കുക .
- നന്നായി പൊങ്ങിവന്ന മാവ് ഒന്നുകൂടി കുഴച്ച ശേഷം 12 ചെറിയ ഉരുളകളാക്കുക.
- ഇതിന് വീണ്ടും നനഞ്ഞ തുണി കൊണ്ട് മൂടി അരമണിക്കൂർ വയ്ക്കുക.
- ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. തീ മീഡിയത്തിൽ താഴെ ആക്കിയതിനു ശേഷം ഓരോ ഉരുളകൾ ഇട്ട് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തുകോരുക.
- ഒരു പാത്രത്തിൽ ബട്ടർ എടുത്ത് നന്നായി പതപ്പിച്ച് എടുക്കുക. ഇതിലേക്ക് പൊടിച്ച പഞ്ചസാര അൽപാൽപം ചേർത്ത് ഇളക്കുക. വാനില എസൻസും പാലും ചേർത്ത് കൊടുക്കുക. എല്ലാം കൂടി നന്നായി യോജിപ്പിച്ച് എടുക്കണം.
- തയാറാക്കി വച്ച ബൺ രണ്ടായി മുറിച്ച ശേഷം ഫില്ലിങ് തേച്ചു കൊടുക്കാം.
- രുചികരമായ ക്രീം ബൺ തയാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.