ADVERTISEMENT

വളരെ ഈസിയായി വീട്ടിൽ അവ്നിൽ കുക്ക് ചെയ്യാൻ പറ്റിയ അടിപൊളി ബാർബിക്യു ഹോട്ട് ചിക്കൻ വിങ്സ് റെസിപ്പി. . 

ചേരുവകൾ

1 കോഴിയുടെ വിങ്സ് – 500 ഗ്രാം
2 ഓയിൽ – ഒരു ടേബിൾ സ്പൂൺ
3 ഉപ്പ് – അര ടേബിൾ സ്പൂൺ
4 വെളുത്തുള്ളി പേസ്റ്റ് – അര ടേബിൾസ്പൂൺ
5 മുളകുപൊടി - അര ടേബിൾ സ്പൂൺ
6 കുരുമുളകുപൊടി – കാൽ ടേബിൾസ്പൂൺ
7 ബാർബിക്യൂ സോസ് – 4 ടേബിൾസ്പൂൺ
8 തക്കാളി സോസ് – 2 ടേബിൾസ്പൂൺ


പാകം ചെയ്യുന്ന വിധം.
1. ചിക്കനിൽ ഓയിലും ഉപ്പും പുരട്ടി യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.
2. ഒരു ചെറിയ പാത്രത്തിൽ വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, കുരുമുളകുപൊടി, ബാർബിക്യൂ സോസ് , തക്കാളി സോസ് എന്നിവ നല്ലതുപോലെ യോജിപ്പിക്കുക.
3. ചിക്കനിലേക്ക് ഈ മിശ്രിതം ചേർത്ത് യോജിപ്പിക്കുക.
4. ഏകദേശം അരമണിക്കൂറോളം ചിക്കൻ മാറ്റിവയ്ക്കുക. ബാക്കിയുള്ള സോസ് മിശ്രിതം പാനിൽ ഒഴിച്ച് ചൂടാക്കി എടുക്കാം.
5. ശേഷം ഒരു അവ്നിൽ ബട്ടർ പേപ്പർ ഇട്ടതിനുശേഷം ചിക്കൻ അതിൽ നിരത്തി വയ്ക്കുക. ആവശ്യത്തിന് സോസ് മുകളിൽ പുരട്ടികൊടുക്കാം.
6. ചൂടായിരിക്കുന്ന അവ്നിൽ ചിക്കൻ വയ്ക്കുക.
7. 180 ഡിഗ്രി സെൽഷ്യസിൽ 20 – 25 മിനിറ്റ് വരെ ചിക്കൻ നല്ലപോലെ മറിച്ചും തിരിച്ചും ഇട്ട് വേവിച്ച് എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com