ബീറ്റ്റൂട്ട് ചിക്കൻ റോസ്റ്റ്, കൊതിപ്പിക്കുന്ന രുചിയിൽ
Mail This Article
×
ബിറ്റ്റൂട്ട് ചേർത്ത് അൽപം വ്യത്യസ്ത രുചിയിലൊരു ചിക്കൻ റോസ്റ്റ് തയാറാക്കാം.
ചേരുവകൾ
ചിക്കൻ -500 ഗ്രാം
മാരിനേഷൻ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- കുരുമുളക് ചതച്ചത് – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
റോസ്റ്റ് ചെയ്യാൻ
- സവാള – 1 ചെറുതായി അരിഞ്ഞത്
- കറിവേപ്പില – 2 കൈപിടി
- പച്ചമുളക് - 6 എണ്ണം
- ഡ്രൈ റെഡ് ചില്ലി ഫ്ലേക്‌സ് – 1 ടേബിൾസ്പൂൺ
- ഗരം മസാല – 1/2 ടീസ്പൂൺ
- ബീറ്റ്റൂട്ട് - 1 (ഗ്രേറ്റ് ചെയ്ത്തത് )
സോസ് മിക്സ്
- സോയ സോസ് - 1 ടേബിൾസ്പൂൺ
- ടുമാറ്റോ സോസ് - 3 ടേബിൾസ്പൂൺ
- ചില്ലി സോസ് – 4 ടേബിൾസ്പൂൺ
ഇവയെല്ലാം ചേർത്ത് യോജിപ്പിച്ചു വയ്ക്കുക.
തയാറാക്കുന്ന വിധം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് ചതച്ചത്, ഉപ്പ് എന്നിവ പുരട്ടി ചിക്കൻ അരമണിക്കൂർ വയ്ക്കുക.
- ചിക്കൻ ഒട്ടും വെള്ളം ചേർക്കാതെ പ്രഷർ കുക്കറിൽ ഒരു വിസിൽ വരുന്നത് വരെ വേവിക്കുക.
- ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഡ്രൈ റെഡ് ചില്ലി ഫ്ലേക്‌സ്, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
- ഇതിലേക്ക് സോസ് മിക്സിൽ (സോയ സോസ് - 1 ടേബിൾസ്പൂൺ, ടുമാറ്റോ സോസ് - 3 ടേബിൾസ്പൂൺ ,ചില്ലി സോസ് – 4 ടേബിൾസ്പൂൺ) പകുതി ചേർക്കുക, ബീറ്റ്റൂട്ട് ചേർത്തിളക്കി ലോ ഫ്‌ളയ്മിൽ കുക്ക് ചെയ്യുക.
- ഏകദേശം കുക്ക് ആയി വരുമ്പോൾ വേവിച്ചു വച്ച ചിക്കൻ ചേർക്കുക അതിന്റെ വെള്ളമുണ്ടെൽ അതും ചേർക്കുക, എന്നിട്ടു ഗരം മസാലയും ബാക്കി സോസ് മിക്സും ആവശ്യത്തിന് ഉപ്പു ചേർത്ത് ഇളക്കി റോസ്റ്റ് ആവും വരെ വേവിക്കുക.
- നല്ല സ്വാദിഷ്ടമായ ബീറ്റ്റൂട്ട് ചിക്കൻ റോസ്റ്റ് തയാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.