ADVERTISEMENT


ഈ മീൻകറി കൂട്ടി ചോറുണ്ടാൽ വയറു നിറഞ്ഞാലും കൊതി തീരില്ല...കുരുമുളക് ഇട്ട്‌ വരട്ടിയ നാടൻ മീൻ കറിയുടെ രുചിക്കൂട്ട്.

ആവശ്യമുള്ള സാധനങ്ങൾ 

  • മീൻ - 6 കഷ്ണം 
  • സവാള - 1 ചെറുത് 
  • തക്കാളി - 1 ചെറുത് 
  • പച്ചമുളക് - 2 എണ്ണം 
  • കറിവേപ്പില - ആവശ്യത്തിന് 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • കടുക് - 1 ടീസ്പൂൺ
  • കുരുമുളക് - 2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി - 1 1/2 ടേബിൾസ്പൂൺ
  • ഇഞ്ചി - ചെറിയ കഷ്ണം 
  • വെളുത്തുള്ളി - 5/6 അല്ലി 
  • പുളിവെള്ളം - 4 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം

ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നാല് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. ഓയിൽ ചൂടായി വരുമ്പോൾ ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത് ഒരു ചെറിയ തക്കാളി അരിഞ്ഞത് എന്നിവ കൂടി ചേർത്ത് നന്നായി ഒന്ന് ചൂടാക്കിയെടുക്കുക (നല്ലവണ്ണം വഴറ്റിയെടുകേണ്ട  ആവശ്യമില്ല) ചൂടായി വരുമ്പോൾ ഇതിലേക്ക് അഞ്ച് ആറ് അല്ലി വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി കൂടി ഇട്ട് കൊടുത്ത് ഒന്ന് ചൂടാക്കി എടുക്കാം. ഇനി ഇതിലേക്ക് 1 1/2 ടേബിൾസ്പൂൺ മല്ലിപ്പൊടി, 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ഇട്ട്‌ ഒന്ന് ചൂടാക്കി എടുത്ത് തീ ഓഫ് ചെയ്ത് മാറ്റി  വയ്ക്കാം.

ഒരു മിക്സിയുടെ ജാറിലേക്ക് 2 ടേബിൾസ്പൂൺ കുരുമുളകും നേരത്തെ വഴറ്റി വച്ചിരിക്കുന്ന മിക്സും ഇട്ട്‌ നന്നായി അരച്ചെടുക്കാം. ശേഷം ഒരു ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ 1 ടീസ്പൂൺ കടുകും കുറച്ച് കറിവേപ്പിലയും ഇട്ട്‌ പൊട്ടിക്കാം. 

ഇതിലേക്ക് അരച്ച് വച്ച അരപ്പ് ഒഴിച്ചു കൊടുക്കാം. 1 ഗ്ലാസ്‌ വെള്ളം കൂടി ഒഴിച്ചു കൊടുക്കാം. ഇനി ഇതിലേക്ക് 4 ടേബിൾസ്പൂൺ പുളി വെള്ളം കൂടി ഒഴിച്ചു  കൊടുക്കാം. 2 പച്ചമുളക് അരിഞ്ഞതും ഇട്ട്‌ കൊടുക്കാം. എല്ലാം കൂടി നന്നായി തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കിയ മീൻ കഷ്ണങ്ങൾ ഇട്ട്‌ കൊടുക്കാം. ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് 10 മിനിറ്റ് വേവിക്കാം.  അതീവ രുചികരമായ മീൻ കറി തയാർ.

English Summary : Hotel Style Nadan Fish Curry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com