മീൻ പൊരിക്കാൻ നല്ല ഒന്നാന്തരം മസാലക്കൂട്ട്
Mail This Article
ഒരിക്കലെങ്കിലും മീൻ ഇതുപോലെ പൊരിച്ചു നോക്കണം.
ചേരുവകൾ
1. മീൻ - അരക്കിലോ
2. കാശ്മീരി മുളകുപൊടി - 2 ടേബിൾസ്പൂൺ
3. കുരുമുളക് പൊടി - 1/2 ടീസ്പൂൺ
4. ഗരം മസാല - 1/4 ടീസ്പൂൺ
5. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
6. പെരുംജീരകപ്പൊടി - 1 ടീസ്പൂൺ
7. ഉപ്പ് - ആവശ്യത്തിന്
8. ഇഞ്ചി വെളുത്തുള്ളി അരച്ചത് - ഒന്നര ടീസ്പൂൺ
9. മല്ലിയില അരിഞ്ഞത് - ഒരു പിടി
10. കറിവേപ്പില - ഒരു തണ്ട്
11. നാരങ്ങാ നീര് / വിനാഗിരി - ടേബിൾസ്പൂൺ
12. വെളിച്ചെണ്ണ - കുഴക്കാൻ ആവശ്യത്തിന്
മീൻ വറുത്തെടുക്കാൻ ആവശ്യമായ ചേരുവകൾ
1. വെളിച്ചെണ്ണ - 1/4 കപ്പ്
2. കടുക് - 1ടീസ്പൂൺ
തയാറാക്കുന്ന വിധം
1. ഉപ്പും വിനാഗിരിയും ചേർത്ത വെള്ളത്തിൽ 2-3 മിനിറ്റ് മീൻ ഇട്ടു വെച്ചതിനു ശേഷം നല്ല വെള്ളത്തിൽ ഒന്നുകൂടി കഴുകി എടുക്കുക.
2. മീനിൽ പുരട്ടാൻ ആവശ്യമായ എല്ലാ ചേരുവകളും കൂടി വെളിച്ചെണ്ണയിൽ നല്ലപോലെ കുഴച്ചെടുക്കുക. മീനിൽ നന്നായി തേച്ച് പിടിപ്പിച്ചു പത്ത് മിനിറ്റ് വയ്ക്കുക.
3. ഇനി ഒരു പാനിൽ 1/4 കപ്പ് വെളിച്ചെണ്ണ ഒഴിച്ചു 1ടീസ്പൂൺ കടുക് ഇട്ടതിനു ശേഷം മീൻ വറുത്തെടുക്കാം. മീൻ പൊടിഞ്ഞു പോകാതിരിക്കാൻ ആണ് കടുക് ചേർക്കുന്നത്. വെളിച്ചെണ്ണയിൽ ആണ് വറുക്കുന്നത് എങ്കിൽ രുചിയോടൊപ്പം മണവും ആസ്വദിക്കാം .