ADVERTISEMENT

അപ്പത്തിനും ഇടിയപ്പത്തിനും തേങ്ങാപ്പാൽ ചേർത്ത ഈ മുട്ടക്കറി ഉണ്ടെങ്കിൽ പ്രഭാത ഭക്ഷണം ഉഷാർ.

ചേരുവകൾ

  • മുട്ട - 4 പുഴുങ്ങിയത്
  • സവാള - 2 മീഡിയം അരിഞ്ഞത്
  • വെളുത്തുള്ളി - 1 ടീസ്പൂൺ അരിഞ്ഞത്
  • ഇഞ്ചി - 1 ടീസ്പൂൺ അരിഞ്ഞത്
  • പച്ചമുളക് - 3 കീറിയത്
  • കറിവേപ്പില - ആവശ്യത്തിന്
  • മല്ലിപ്പൊടി - 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • പെരുംജീരകം പൊടിച്ചത് - 1 ടീസ്പൂൺ
  • കടുക് - 1/2 ടീസ്പൂൺ
  • രണ്ടാം പാൽ - 1.5 കപ്പ്
  • ഒന്നാം പാൽ - 1/2 കപ്പ്
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

 

തയാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള ഒരു പാത്രം വച്ച്  വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്‌ ഇട്ട് പൊട്ടിക്കുക ശേഷം സവാള , വെളുത്തുള്ളി , ഇഞ്ചി , പച്ചമുളക് എന്നിവ അരിഞ്ഞതും ഉപ്പും കറിവേപ്പിലയും ചേർത്ത് സവാള നന്നായി വഴറ്റി എടുക്കുക . 

ശേഷം മല്ലിപ്പൊടി, മഞ്ഞൾപ്പൊടി , പെരുംജീരകം പൊടിച്ചത് എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കുക . ശേഷം രണ്ടാം പാൽ ചേർത്ത് ഇളക്കി തിളച്ച് വരുമ്പോൾ പുഴുങ്ങിയ മുട്ട ചേർത്ത് ഇളക്കി , അടച്ച് വെച്ച് അഞ്ച് മിനിറ്റ്  തിളപ്പിക്കുക , കറി നന്നായി കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർക്കുക  തീ ഓഫ് ചെയ്ത് തേങ്ങപാൽ നന്നായി ഇളക്കി യോജിപ്പിക്കുക . സ്വാദിഷ്ടമായ മുട്ട കറി റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com