ചക്ക അപ്പം ആവിയിൽ വേവിച്ചെടുക്കാം...
Mail This Article
×
ഫെബ്രുവരി മുതൽ മേയ് വരെയാണ് കേരളത്തിലെ ചക്കക്കാലം. ചക്ക വരട്ടി, ചക്ക തെര, കുമ്പിളപ്പം, ചക്ക വറുത്തത്... എണ്ണിയാൽ തീരാത്ത വിഭവങ്ങൾ ചക്കയിൽ നിന്നും ഉണ്ടാക്കാം. ഇതിൽ ഏറെ രുചികരമായ പലഹാരമാണ് ചക്ക അപ്പം.
ചേരുവകൾ
- ചക്കചുള - 12 എണ്ണം
- അരിപ്പൊടി – 1 കപ്പ്
- ശർക്കര – 6 അച്ച്
- നാളികേരം – അര മുറി
- ഏലക്കായ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ആദ്യം ശർക്കര പാനിയാക്കി എടുക്കണം.
- ഒരു മിക്സിയുടെ ജാറിലേക്ക് ചക്ക ചെറുതായി മുറിച്ചതും ശർക്കര പാനി പകുതിയും ചേർത്ത് നന്നായി അരച്ചെടുക്കുക.
- ഇതിലേക്ക് നാളികേരവും ചേർത്ത് ഒന്നുകൂടി അടിക്കുക.
- ഇതിലേക്ക് അരിപ്പൊടിയും ഏലക്കായയും ബാക്കി ശർക്കര പാനിയും ചേർത്ത് അടിച്ചെടുക്കുക. ഇനി ഒരു പ്ലേറ്റിലേക്ക് ഒരു വാഴയില മുറിച്ചെടുത്തതോ അല്ലെങ്കിൽ ബട്ടർ പേപ്പറോ വച്ച ശേഷം ചക്ക കൂട്ട് ഒഴിച്ച് കൊടുക്കുക. ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് അപ്പ തട്ട് വച്ച് വെള്ളം തിളച്ച് ആവി വന്ന ശേഷം ചക്ക കൂട്ട് ഒഴിച്ച പ്ലേറ്റ് വച്ച് മൂടി (ആവി വെള്ളം വീഴാതിരിക്കാനാണ്) ഇഡ്ഡലിപാത്രം അടച്ചു വച്ച് 25 മിനിറ്റ് വേവിച്ചെടുത്താൽ നമ്മുടെ സൂപ്പർ ടേസ്റ്റി ചക്ക അപ്പം റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.