ADVERTISEMENT

തമിഴ്നാട്ടിൽ പ്രസിദ്ധമായ കാശി ഹൽവ വളരെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ :

  • കുമ്പളങ്ങ - 650 ഗ്രാം
  • പഞ്ചസാര - 200 ഗ്രാം
  • ഏലയ്ക്കായ പൊടിച്ചത് -1/4 ടീസ്പൂൺ
  • ബീറ്റ്റൂട്ട് നീര് -1/2 ടീസ്പൂൺ (നിർബന്ധമില്ല )
  • അല്ലെങ്കിൽ
  • ഒരു നുള്ള് കുങ്കുമ പൂവ് വെള്ളത്തിൽ ഇട്ടു വച്ചത്
  • അണ്ടിപരിപ്പ് -1/4 കപ്പ്‌
  • നെയ്യ് -3 ടേബിൾ സ്പൂൺ

 

തയാറാക്കുന്ന വിധം

  • കുമ്പളങ്ങ തൊലിയും കുരുവും കളഞ്ഞു നന്നായി ചീകി എടുക്കുക.
  • ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി അണ്ടിപരിപ്പ് വറുത്തു മാറ്റി വയ്ക്കുക.
  • അതേ നെയ്യിൽ തന്നെ കുമ്പളങ്ങ ചീകിയത് ഇട്ട് നല്ല സോഫ്റ്റ്‌ ആകുന്നത് വരെ ഇളക്കി വേവിക്കുക.
  • അതിലേക്കു പഞ്ചസാര ഇട്ട് ഇളക്കുക. അതിന്റെ കൂടെ ബീറ്റ്റൂട്ട് നീര് അല്ലെങ്കിൽ കുങ്കുമ പൂവ് ഇട്ട വെള്ളം ഒരു ടീസ്പൂൺ  എന്നിവ ഇട്ട് ഇളക്കുക.
  • അതിലെ വെള്ളമയം വറ്റി വരുന്ന സമയത്ത് ഏലയ്ക്കായ  ചതച്ചത് ഇട്ട് ഇളക്കുക.

തീ അണക്കുന്ന തൊട്ടു മുൻപ് ഒരു ടീസ്പൂൺ നെയ്യും വറുത്ത അണ്ടിപരിപ്പും ചേർക്കാം.

English Summary : Ash gourd halwa,Tamil Special Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com