രുചികരമായ വട്ടയപ്പം, ശർക്കര മധുരത്തിൽ...
Mail This Article
×
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് വട്ടയപ്പം. സാധാരണ പഞ്ചസാര ചേർത്താണ് വട്ടയപ്പം തയാറാക്കുന്നത്. കപ്പി കാച്ചാതെ, പഞ്ചസാര ചേർക്കാതെ, ശർക്കര ചേർത്ത് രുചികരമായ വട്ടയപ്പം തയാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകൾ
- പച്ചരി -ഒന്നേകാൽ കപ്പ്
- ഏലയ്ക്ക - 3
- തേങ്ങ ചിരകിയത് - ഒരു കപ്പ്
- ചോറ് - അരക്കപ്പ്
- മഞ്ഞശർക്കര - 150 ഗ്രാം
- ഉപ്പ് - ഒരു നുള്ള്
- യീസ്റ്റ് - അര ടീസ്പൂൺ
- കരിക്കിൻ വെള്ളം - ആവശ്യത്തിന്
- അണ്ടിപ്പരിപ്പ്
- ഉണക്കമുന്തിരി
തയാറാക്കുന്ന വിധം
- പച്ചരി നന്നായി കഴുകി നാല് മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ഏലയ്ക്കാ കൂടി പച്ചരിയുടെ കൂടെ ചേർത്ത് കുതിർക്കണം.
- ശർക്കര അൽപം വെള്ളം ചേർത്ത് പാനിയാക്കി അരിച്ചു എടുക്കുക.
- അരിയിലെ വെള്ളം ഊറ്റി കളഞ്ഞ ശേഷം മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് തേങ്ങ ചിരകിയത്, ശർക്കര പാനി ,ചോറ്, മുക്കാൽ കപ്പ് കരിക്കിൻവെള്ളം ഇവ ചേർത്ത് മഷി പോലെ അരച്ചെടുക്കുക.
- ഇതിലേക്ക് യീസ്റ്റും ബാക്കി തേങ്ങവെള്ളവും കൂടി ചേർത്ത് ദോശമാവിനേക്കാൾ അല്പം കൂടി ലൂസായ പരുവത്തിൽ അരച്ചെടുക്കുക.
- ഈ മാവ് നാലുമണിക്കൂർ പുളിച്ചു പൊങ്ങാനായി മാറ്റിവയ്ക്കുക.
- ഒരു സ്റ്റീൽ പിഞ്ഞാണത്തിൽ അൽപം നെയ്യോ വെളിച്ചെണ്ണയോ പുരട്ടുക. ഈ പാത്രം ഫ്രിഡ്ജിൽ 10 മിനിറ്റ് വച്ച് തണുപ്പിച്ച് എടുത്തു കഴിഞ്ഞാൽ അപ്പം പെട്ടെന്ന് ഇളകി വരും.
- പത്രത്തിന്റെ മുക്കാൽ ഭാഗം വരെ മാവ് ഒഴിച്ച് ആവിയിൽ 30 മിനിറ്റ് വേവിക്കുക.10 മിനിറ്റ് ആയി കഴിയുമ്പോൾ തുറന്ന ശേഷം മുകളിൽ നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൊണ്ട് അലങ്കരിക്കുക. വീണ്ടും ആവിയിൽ 20 മിനിറ്റ് കൂടി വേവിക്കണം.
- അല്പം തണുത്തതിനുശേഷം പാത്രത്തിൽനിന്നും ഇളക്കി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഉപയോഗിക്കാം.
English Summary : Soft and Spongy Jaggery Vattayappam.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.